Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറങ്ങാൻ പോലും സമ്മതിക്കാത്ത പ്രധാനമന്ത്രിയോട് മന്ത്രിമാർക്ക് ഇഷ്ടമോ അനിഷ്ടമോ? മോദിയെ 'പുകഴ്‌ത്തിയ' വെങ്കയ്യ നായിഡു സദസ്യരെ അമ്പരപ്പിച്ചതിങ്ങനെ

ഉറങ്ങാൻ പോലും സമ്മതിക്കാത്ത പ്രധാനമന്ത്രിയോട് മന്ത്രിമാർക്ക് ഇഷ്ടമോ അനിഷ്ടമോ? മോദിയെ 'പുകഴ്‌ത്തിയ' വെങ്കയ്യ നായിഡു സദസ്യരെ അമ്പരപ്പിച്ചതിങ്ങനെ

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എങ്ങനെയും പ്രീണിപ്പിച്ചു നിർത്തുക എന്നതാണ് കേന്ദ്രമന്ത്രിസഭയിലെ എല്ലാ അംഗങ്ങളുടെയും ആവശ്യം. പൊതുവേദികളിൽ പ്രധാനമന്ത്രിയെ പുകഴ്‌ത്താൻ കിട്ടുന്ന ഒരവസരവും കേന്ദ്രമന്ത്രിമാരോ ബിജെപി നേതാക്കളോ പാഴാക്കാറില്ല. എന്നാൽ ഹൈദരാബാദിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവിന്റെ 'പുകഴ്‌ത്തൽ' സദസ്യരെ അമ്പരപ്പിക്കുകയാണ് ചെയ്തത്.

നായിഡുവിന്റെ വാക്കുകൾ കേട്ട് മൂക്കത്തുവിരൽവച്ചവർക്ക് തുടർന്നുവന്ന വിശദീകരണം കേട്ടതോടെയാണ് സമാധാനമായത്. 'മോദി ഉറങ്ങുകയുമില്ല; മറ്റു മന്ത്രിമാരെ ഉറക്കുകയുമില്ല' എന്നാണ് നായിഡു തട്ടിവിട്ടത്. 'പട്ടി പുല്ലുതിന്നുകയുമില്ല, പശുവിനെ തീറ്റിക്കുകയുമില്ല' എന്ന രീതിയിൽ നായിഡു നടത്തിയ പ്രഖ്യാപനംകേട്ടു വേദിയിലും സദസിലുമുണ്ടായിരുന്നവർ ഞെട്ടിത്തരിച്ചു.

മോദിയെ പുകഴ്‌ത്താൻ മത്സരിക്കുന്നവരുടെ കൂട്ടത്തിൽനിന്ന് ഇങ്ങനെയൊരു വാചകം പുറത്തുവന്നതിലുള്ള അമ്പരപ്പുമാറുംമുമ്പുതന്നെ നായിഡുവിന്റെ വിശദീകരണവും വന്നു. തങ്ങളെ ഉറങ്ങാൻ സമ്മതിക്കുന്നില്ലെങ്കിലും മോദിയോട് മന്ത്രിമാർക്ക് അനിഷ്ടമൊന്നുമില്ലെന്നു നായിഡു പറഞ്ഞു. ജനങ്ങൾക്കും സമൂഹത്തിനും നല്ല കാര്യങ്ങൾ ചെയ്യുന്നതിനായാണ് ഉറക്കം വെടിഞ്ഞ് കൂടുതൽ സമയം മന്ത്രാലയകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതെന്നത് തങ്ങൾക്ക് സന്തോഷം പകരുന്നുവെന്നും നായിഡു കൂട്ടിച്ചേർത്തു.

രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാങ്ക് അക്കൗണ്ട് എന്ന സ്വപ്‌ന പദ്ധതി ആവിഷ്‌കരിക്കാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വേണ്ടിവരുമെന്ന് നായിഡു പറഞ്ഞു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കണക്കുകൂട്ടിയപ്പോൾ ഒരു വർഷം കൊണ്ട് പദ്ധതി നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. പദ്ധതി പ്രഖ്യാപിച്ച് കേവലം ഏഴാഴ്ചയായപ്പോൾ തന്നെ 6.99 കോടി ജനങ്ങൾ പുതുതായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP