Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആൾദൈവം റാം റഹീമിനെതിരായ വിധിപ്രഖ്യാപനം ജയിലിൽ തന്നെ; സുനൈരിയ ജില്ലാ ജയിൽ താത്കാലിക കോടതിയാക്കി മാറ്റും; പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുരക്ഷാഭീഷണി കണക്കിലെടുത്ത്

ആൾദൈവം റാം റഹീമിനെതിരായ വിധിപ്രഖ്യാപനം ജയിലിൽ തന്നെ; സുനൈരിയ ജില്ലാ ജയിൽ താത്കാലിക കോടതിയാക്കി മാറ്റും; പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുരക്ഷാഭീഷണി കണക്കിലെടുത്ത്

മറുനാടൻ ഡസ്‌ക്‌

ഛണ്ഡീഗഡ്: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിനെതിരായ പീഡനക്കേസിലെ വിധിപ്രഖ്യാപനം ജയിലിൽ തന്നെ നടക്കും.

ഇതിനു വേണ്ടി ഗുർമിതിനെ തടവിലിട്ടിരിക്കുന്ന സുനൈരിയ ജില്ലാ ജയിൽ താത്ക്കാലിക കോടതിയാക്കി മാറ്റും. ഇതുസംബന്ധിച്ച ഉത്തരവ് പഞ്ചാബി- ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ചു. ഗുർമിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കലാപം പടർന്നതിനെ തുടർന്നാണ് ജയിൽ കോടതിയാക്കി മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ശിക്ഷ വിധിക്കുന്ന സമയത്ത് ഗുർമിതിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരേണ്ടതായി വരും. ഇത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് ഹൈക്കോടതി ജയിലിനെ താത്ക്കാലിക കോടതിയാക്കി മാറ്റാൻ ഉത്തരവിട്ടത്.
കേസ് പരിഗണിക്കുന്ന പഞ്ച്കുല സിബിഐ കോടതിയാണ് താത്ക്കാലികമായി ജയിലിൽ പ്രവർത്തിക്കുക. നേരത്തെ വിധി പ്രസ്താവം വീഡിയോ കോൺഫറൻസ് മുഖേനെ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇതും സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടാണ് ഹൈക്കോടതി നിർണായക തീരുമാനം എടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP