Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഗാഡിയക്ക് പിന്തുണ പ്രഖ്യാപിച്ച നേതാക്കളെ പുറത്താക്കി വിഎച്ച്പി; ഒഴിവാക്കിയത് ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ ആറുപേരെ; കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാവുമെന്ന് സൂചന

തൊഗാഡിയക്ക് പിന്തുണ പ്രഖ്യാപിച്ച നേതാക്കളെ പുറത്താക്കി വിഎച്ച്പി; ഒഴിവാക്കിയത് ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ ആറുപേരെ; കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാവുമെന്ന് സൂചന

അഹമ്മദാബാദ്: പ്രവീൺ തൊഗാഡിയ സംഘടന വിട്ടതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച നേതാക്കളെ ഒന്നൊന്നായി പുറത്താക്കി വിശ്വഹിന്ദു പരിഷത്ത്. തൊഗാഡിയയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ ആറു ഭാരവാഹികളെ വി.എച്ച്.പി പുറത്താക്കി. സമാന രീതിയിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന. ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ കൗശിക് മെഹ്ത, വി.എച്ച്.പി ജനറൽ സെക്രട്ടറി രഞ്ചോട് ഭർവാദ്, ദുർഗാവാഹിനി ദേശീയ കൺവീനർ മാലാ റാവൽ, മാതൃശക്തി കോ- കൺവീനർ മുക്ത മക്കാനി എന്നിവരാണ് പുറത്താക്കപ്പെട്ടവരിൽ പ്രമുഖർ. സമാന രീതിയിൽ നിരവധി അനുയായികളും പുറത്തേക്കുള്ള പാതയിലാണ്.

തൊഗാഡിയ പുതിയ സംഘടന രൂപീകരിക്കുമെന്ന് സൂചനകൾ വന്നിരുന്നു. വിഎച്ച്പിയിൽ നിന്ന് വലിയ തോതിൽ തൊഗാഡിയ വിഭാഗം ഒഴിവാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ പുറത്താക്കൽ നടപടിയുമായി സംഘടനതന്നെ രംഗത്തുവന്നിട്ടുള്ളത്.

കത്തിലൂടെയാണ് ഭാരവാഹികളെ പുറത്താക്കിയ വിവരം വി.എച്ച്.പി അറിയിച്ചത്. സംഘടനയുമായി ഇവർക്കിനി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും വി.എച്ച്.പി അറിയിച്ചു. സംഘടന ഉപേക്ഷിച്ച പ്രവീൺ തൊഗാഡിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഇവരുടെ നടപടി അച്ചടക്കലംഘനമാണെന്ന് കാണിച്ചാണ് പുറത്താക്കിയത്.

കഴിഞ്ഞ മാസമാണ് തൊഗാഡിയ വി.എച്ച്.പി വിട്ടത്. സംഘടനയുമായി ഒരു തരത്തിലുമുള്ള സഹകരണമുണ്ടാകില്ലെന്ന് പ്രവീൺ തൊഗാഡിയ വ്യക്തമാക്കിയിരുന്നു. വി.എച്ച്.പി നേതൃനിരയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രവീൺ തൊഗാഡിയ പക്ഷത്തിന് തോൽവി നേരിട്ടതോടെയായിരുന്നു അദ്ദേഹം പരിഷത്ത് ഉപേക്ഷിച്ചത്.

തൊഗാഡിയക്ക് അഖിലേന്ത്യ വർക്കിങ് പ്രസിഡന്റ് സ്ഥാനവും നഷ്ടമായിരുന്നു. ഹിമാചൽ പ്രദേശ് മുൻ ഗവർണർ വിഷ്ണു സദാശിവത്തിനെ പുതിയ അന്താരാഷ്ട പ്രസിഡന്റ് ആയി തെരഞ്ഞെടുത്തതോടെ ആയിരുന്നു ഇത്. സംഘപരിവാർ സംഘടനയിൽ നിന്ന് കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തരം വിമർശനം പ്രവീൺ തൊഗാഡിയ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP