Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നിട്ടും സംഘപരിവാറിന് കുറ്റബോധമില്ല; ഗോമാംസം തിന്നെന്ന് ആരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്നവരുടെ കേസ് നടത്താനുള്ള ചെലവുകൾ വിഎച്ച്പിയും ബജ്‌റംഗദള്ളും വഹിക്കും

എന്നിട്ടും സംഘപരിവാറിന് കുറ്റബോധമില്ല; ഗോമാംസം തിന്നെന്ന് ആരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്നവരുടെ കേസ് നടത്താനുള്ള ചെലവുകൾ വിഎച്ച്പിയും ബജ്‌റംഗദള്ളും വഹിക്കും

മീററ്റ്: ദാദ്രിയിൽ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് വയോധികനെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ പ്രതികൾക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് സംഘപരിവാർ സംഘടനകൾ. ബജ്‌റംഗ്ദളും വി.എച്ച്.പിയുമാണ് പ്രതികളെ സഹായിക്കുക. ബജ്‌റംഗ്ദൾ വക്താവ് ബൽരാജ് ദംഗർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതാണ് ഇക്കാര്യം. വർഗ്ഗീയ കലാപത്തിന് സാധ്യയുണ്ടാക്കുന്നതാണ് വിഷയമെന്ന് വിശദീകരിച്ചാണ് ബൽരാജ് നിലപാട് വിശദീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ദാദ്രി സംഭവത്തിൽ നിഷ്‌കളങ്കരായ ഹിന്ദുക്കളെ സംസ്ഥാന സർക്കാർ ബലിയാടാക്കുന്നുവെന്ന് ആരോപിക്കുകയാണ് സംഘപരിവാർ നേതൃത്വത്തിലുള്ള ഹൈന്ദവ സംഘടനകൾ. പ്രതികൾക്ക് അഭിഭാഷകരുടെ സേവനവും മറ്റ് നിയമ സഹായവും നൽകുമെന്നും ദംഗർ പറഞ്ഞു. കുറ്റം തെളിയുന്നത് വരെ എല്ലാം പ്രതികളും നിരപരാധികളാണെന്നും ദംഗർ കൂട്ടിച്ചേർത്തു. യു.പി സർക്കാർ ഗോവധം തുടരാൻ അനുവദിച്ചാൽ 1857ലെ കലാപം ആവർത്തിക്കും ബ്രിട്ടീഷ് സർക്കാർ മതവികാരം മാനിക്കാൻ കൂട്ടാക്കാതിരുന്നതിന്റെ ഫലമായാണ് 1857ലെ കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന് ഓർക്കണമെന്നും ദംഗർ പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രപതിക്ക് കത്തയക്കുമെന്നും ദംഗർ അറിയിച്ചു.

മോസ്‌കുകളും പള്ളികളും പ്രത്യേക സമുദായത്തിന്റെ മാത്രം സാംസ്‌കാരിക ചിഹ്നമാണ്. എന്നാൽ പശു ദേശീയ സാംസ്‌കാരിക പ്രതീകമാണെന്നും ദംഗർ പറഞ്ഞു. അതേസമയം പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സുധീന്ദ്ര കുൽക്കർണിയുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ച ശിവസേനയുടെ പ്രതിഷേധ രീതി അപലപനീയമാണെന്ന് ദംഗർ പറഞ്ഞു. വ്യത്യസ്ത നിലപാടുകൾ പിന്തുടരുമ്പോഴും പ്രതിഷേധങ്ങളിൽ മാന്യത പുലർത്തണമെന്നും ദംഗർ ആവശ്യപ്പെട്ടു

ദാദ്രിയിലെ കൊലപാതകത്തിൽ മരിച്ച മധ്യവസ്‌കരൻ ബീഫ് വീട്ടിൽ വച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. മാട്ടിറച്ചിയാണ് അയാൾ കഴിച്ചത്. ഇത് പുറത്തുവന്നിട്ടും പ്രതികളെ രക്ഷിക്കാനാണ് സംഘപരിവാറിന് താൽപ്പര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP