Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കൂബ് മേമനെ പിന്തുണച്ച സൽമാൻ ഖാനും അസാസുദീൻ ഒവെസിയും പാക്കിസ്ഥാനിലേക്കു പോകണമെന്ന് പ്രവീൺ തൊഗാഡിയ; ജിഹാദികളുടെ കൂട്ടുകെട്ടിൽ സൽമാൻ സന്തോഷവാനായിരിക്കുമെന്നും വിഎച്ച്പി നേതാവ്

യാക്കൂബ് മേമനെ പിന്തുണച്ച സൽമാൻ ഖാനും അസാസുദീൻ ഒവെസിയും പാക്കിസ്ഥാനിലേക്കു പോകണമെന്ന് പ്രവീൺ തൊഗാഡിയ; ജിഹാദികളുടെ കൂട്ടുകെട്ടിൽ സൽമാൻ സന്തോഷവാനായിരിക്കുമെന്നും വിഎച്ച്പി നേതാവ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും എഐഎംഐഎം പ്രസിഡന്റ് അസാദുദ്ദീൻ ഒവെസിക്കുമെതിരെ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ പിന്തുണച്ചു സംസാരിച്ച സൽമാൻ ഖാനും ഒവെസിയും പാക്കിസ്ഥാനിലേക്കു പോകണമെന്നാണ് തൊഗാഡിയ ആവശ്യപ്പെട്ടത്.

1947 ൽ അവർ പാക്കിസ്ഥാനിലേക്ക് പോയില്ല എന്ന തെറ്റാണ് സൽമാന്റെയും ഒവെസിയുടെയും പിതാക്കൾ ചെയ്ത തെറ്റെന്നും തൊഗാഡിയ പരിഹസിച്ചു. ഇപ്പോൾ അവർ ഇസ്‌ലാമിക് റിപ്പബ്ലിക്കിലേക്ക് പോയി തെറ്റ് തിരുത്തേണ്ടതാണെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.

'പേരുകേട്ട ജിഹാദികളുടെ കൂട്ടുകെട്ടിൽ സൽമാൻ വളരെ സന്തോഷവാനായിരിക്കും എന്ന് എനിക്ക് ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾക്കും അവിടെ കൂടുതൽ വ്യവസായം ഉണ്ടാകും.'- തൊഗാഡിയ പരിഹസിച്ചു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് തൊഗാഡിയ ഇരുവർക്കുമെതിരെ രൂക്ഷവിമർശനം നടത്തിയത്.

യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്നും അദ്ദേഹത്തിന്റെ സഹോദരൻ ടൈഗർ മേമനെയാണ് തൂക്കിലേറ്റേണ്ടതെന്നുമായിരുന്നു സൽമാന്റെ ട്വീറ്റ്. എന്നാൽ സംഭവം വിവാദമായതോടെ സൽമാൻ ട്വീറ്റ് പിൻവലിച്ച് നിരുപാധികം ക്ഷമ ചോദിച്ചിരുന്നു. ഒവെസിയും മേമന്റെ വധശിക്ഷയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP