Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അലഹബാദിന് പിന്നാലെ ഫൈസാബാദിനും 'പേരു മാറ്റൽ' സാധ്യത; ഫൈസാബാദും അയോധ്യയും യോജിപ്പിക്കണമെന്നും ശേഷം ശ്രീ അയോധ്യയെന്ന് പേര് നൽകണമെന്നും വിഎച്ച്പിയും രാമജന്മഭൂമി ന്യാസും ; അലഹബാദിന് പ്രയാഗ് രാജ് എന്ന പേര് നൽകാനുള്ള ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമെന്നും വിഎച്ച്പി വക്താവ് ശരദ് ശർമ

അലഹബാദിന് പിന്നാലെ ഫൈസാബാദിനും 'പേരു മാറ്റൽ' സാധ്യത; ഫൈസാബാദും അയോധ്യയും യോജിപ്പിക്കണമെന്നും ശേഷം ശ്രീ അയോധ്യയെന്ന് പേര് നൽകണമെന്നും വിഎച്ച്പിയും രാമജന്മഭൂമി ന്യാസും ; അലഹബാദിന് പ്രയാഗ് രാജ് എന്ന പേര് നൽകാനുള്ള ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമെന്നും വിഎച്ച്പി വക്താവ് ശരദ് ശർമ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: അലഹബാദിനൊപ്പം ഫൈസാബാദിനും പേരുമാറ്റൽ യോഗമുണ്ടാകാൻ സാധ്യത. ഉത്തർപ്രദേശിലെ ഫൈസാബാദും അയോധ്യയും യോജിപ്പിക്കണമെന്നും ഇതിന് ശേഷം സ്ഥലത്തിന് ശ്രീ അയോധ്യയെന്ന പേര് നൽകണമെന്നുമാണ് ഇപ്പോൾ ആവശ്യമുയരുന്നത്. വിശ്വ ഹിന്ദു പരിക്ഷത്തും രാമജന്മഭൂമി ന്യാസുമാണ് ഈ ആവശ്യവുമായി രംഗത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

അലഹാബാദിന് പ്രയാഗ്രാജ് എന്നു പേരുമാറ്റാനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം അഭിനന്ദനീയമാണെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കി സർക്കാർ ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യയെന്ന് പേരുമാറ്റണമെന്നും വി എച്ച് പി വക്താവ് ശരദ് ശർമ പറഞ്ഞു. ദീപാവലിയോട് അനുബന്ധിച്ച് നടത്തുന്ന ദീപുത്സവിൽ വച്ച് ഫൈസാബാദിന്റെ പുനർനാമകരണം പ്രഖ്യാപിക്കണമെന്നും സർക്കാരിനോട് ശർമ അഭ്യർത്ഥിച്ചു.

അലഹാബാദിന് പ്രയാഗ്രാജെന്നു പുനർനാമകരണം ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഫൈസാബാദിന് അയോധ്യയെന്ന് പേരു നൽകിക്കൂടായെന്ന് വി എച്ച് പി സെൻട്രൽ അഡൈ്വസറി ബോർഡ് അംഗം പുരുഷോത്തം സിങ് ആരാഞ്ഞു. ഫൈസാബാദ് ജില്ലയും അയോധ്യയും യോജിപ്പിക്കണമെന്നും അയോധ്യെയന്നു പേരു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP