Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബുർഖ ധരിച്ചു വേഷം മാറിയെത്തി സ്ത്രീകളെ ശല്യം ചെയ്തു; മജ്‌ലിസിൽ പ്രാർത്ഥനാ വേദിയിൽ എത്തി അതിക്രമം കാട്ടിയ വിഎച്ച്പി നേതാവ് അറസ്റ്റിൽ; അടി പേടിച്ചു നേതാവിനെ ഉപേക്ഷിച്ചു സഹായി മുങ്ങി

ബുർഖ ധരിച്ചു വേഷം മാറിയെത്തി സ്ത്രീകളെ ശല്യം ചെയ്തു; മജ്‌ലിസിൽ പ്രാർത്ഥനാ വേദിയിൽ എത്തി അതിക്രമം കാട്ടിയ വിഎച്ച്പി നേതാവ് അറസ്റ്റിൽ; അടി പേടിച്ചു നേതാവിനെ ഉപേക്ഷിച്ചു സഹായി മുങ്ങി

അലഹബാദ്: വേഷം മാറി ബുർഖ ധരിച്ചുവന്നു സ്ത്രീകളെ ശല്യം ചെയ്ത വിഎച്ച്പി നേതാവ് അറസ്റ്റിൽ. വിശ്വഹിന്ദു പരിഷത് ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്.

കൈയോടെ പിടികൂടിയ നാട്ടുകാർ ഇയാളെ ആവശ്യത്തിനു കൈകാര്യം ചെയ്തശേഷം പൊലീസിനു കൈമാറി. അതിനിടെ, അടിപേടിച്ചു നേതാവിനെ ഉപേക്ഷിച്ച് ഒപ്പമുണ്ടായിരുന്ന സഹായി മുങ്ങിയതായും വിവരമുണ്ട്. ഇയാൾക്കും തല്ലുകിട്ടിയെന്നാണു വിവരം.

മതസ്പർധ വളർത്താനും സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും നേതാവിനെതിരെ പൊലീസ് കേസെടുത്തു. അലഹാബാദിലെ മാനി ഉമർപൂർ ഗ്രാമത്തിലായിരുന്നു സംഭവം. മുഹറം മജ്ലിസിലിൽ പ്രാർത്ഥനയ്ക്കായി സ്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇതിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സ്ഥലത്തേക്കാണ് വിശ്വഹിന്ദു പരിഷത് നേതാവും കൂട്ടാളിയും ബുർഖയണിഞ്ഞ് നുഴഞ്ഞു കയറിയത്.

സ്ത്രീകൾക്കിടയിൽ ഇരിപ്പുറപ്പിച്ച ഇരുവരും മറ്റ് സ്ത്രീകളെ ശല്യപ്പെടുത്താൻ തുടങ്ങി. ശല്യം അതിരുകടന്നതോടെ ഇരുവരുടെയും ബുർഖ മാറ്റാൻ നിർബന്ധിച്ചു. എന്നാൽ വിശ്വഹിന്ദു പരിഷത് നേതാവ് ഇതിന് തയ്യാറായില്ല. സ്തീകൾ ബലപ്രയോഗത്തിലൂടെ മുഖംമൂടി മാറ്റിയപ്പോഴാണ് ബുർഖയ്ക്കുള്ളിലെ ശല്യക്കാരെ തിരിച്ചറിഞ്ഞത്.

ജില്ലാപഞ്ചായത്തിലെ ബിജെപി പ്രതിനിധി ശിപ്ര യാദവിന്റെ ഭർത്താവാണ് അഭിഷേക്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP