Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഞ്ചിനിൽ നിന്നും അസാധാരണമായ 'വൈബ്രേഷനും' ശബ്ദവും; പറന്നുയർന്ന് നിമിഷങ്ങൾക്കകം ഡൽഹി-മുംബൈ ഇൻഡിഗോ വിമാനം തിരിച്ചിറക്കി; യാത്രയ്ക്കിടെ എൻജിനിൽ പക്ഷി വന്നിടിച്ചുവെന്നും പൈലറ്റുമാർ; തിരിച്ചിറക്കിയ ഇൻഡിഗോ എ 320 നിയോ വിമാനത്തിന് മുൻപും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചന

എഞ്ചിനിൽ നിന്നും അസാധാരണമായ 'വൈബ്രേഷനും' ശബ്ദവും; പറന്നുയർന്ന് നിമിഷങ്ങൾക്കകം ഡൽഹി-മുംബൈ ഇൻഡിഗോ വിമാനം തിരിച്ചിറക്കി; യാത്രയ്ക്കിടെ എൻജിനിൽ പക്ഷി വന്നിടിച്ചുവെന്നും പൈലറ്റുമാർ; തിരിച്ചിറക്കിയ ഇൻഡിഗോ എ 320 നിയോ വിമാനത്തിന് മുൻപും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എഞ്ചിനിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് വിമാനം തിരിച്ചിറക്കി അധികൃതർ. ഡൽഹി-മുംബൈ ഇൻഡിഗോ വിമാനമാണ് എഞ്ചിനിൽ നിന്നും അസാധാരണമായ വൈബ്രേഷനും ശബ്ദവും വന്നതിന് പിന്നാലെ തിരിച്ചിറക്കിയത്. വമാനം പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കകമാണ് രണ്ടാം എഞ്ചിനിൽ നിന്നും ശബ്ദമുണ്ടായത്.

ഉടൻ തന്നെ അനുവാദം വാങ്ങിയ ശേഷം പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. നേരത്തെ ഡൽഹി-മുംബൈ യാത്രയ്ക്കിടെ വിമാനത്തിൽ പക്ഷി വന്നിടിച്ച സംഭവമുണ്ടായെന്നും ഇൻഡിഗോയുടെ എ320 നിയോ വിമാനത്തിൽ മുൻപും പല പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

എൻജിൻ വൈബ്രേഷനും അതിൽ ഒന്നായിരുന്നു. ഇൻഡിഗോയുടെയും ഗോഎയറിന്റെയും വിമാനങ്ങൾക്ക് മിഡ് എയർ എൻജിൻ പ്രശ്‌നങ്ങൾ കുറഞ്ഞത് 15 എണ്ണമെങ്കിലും റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് ഇവയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ ഏവിയേഷൻ റെഗുലേറ്റർ അന്വേഷണം ആരംഭിച്ചു. നേരത്തെ ഡൽഹി ഇസ്തംബൂൾ വിമാനവും ഇത്തരത്തിൽ പാതിവഴിക്ക് തിരികെ പറന്നിരുന്നു. കുവൈത്തിലായിരുന്നു വിമാനം ഇറക്കേണ്ടിവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP