Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

800 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ വിക്രം കോത്താരി പിടിയിൽ; അറസ്റ്റ് ചെയ്തത് കാൺപൂരിലെ ഓഫീസിൽ നിന്ന്; പലിശ പോലും തിരിച്ചടക്കാത്ത കോത്താരി ബാങ്കുകൾക്ക് ആകെ നൽകാനുള്ളത് 5000 കോടി രൂപ

800 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ വിക്രം കോത്താരി പിടിയിൽ; അറസ്റ്റ് ചെയ്തത് കാൺപൂരിലെ ഓഫീസിൽ നിന്ന്; പലിശ പോലും തിരിച്ചടക്കാത്ത കോത്താരി ബാങ്കുകൾക്ക് ആകെ നൽകാനുള്ളത് 5000 കോടി രൂപ

മുംബൈ: 800 കോടി രൂപ രണ്ട് ബാങ്കുകളിൽ നിന്നായി കടം എടുത്ത് തിരിച്ചടക്കാതെ മുങ്ങിയ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുണിയൻ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നാണ് റോട്ടോമാക് ഉടമ വിക്രം കോത്താരി 800 കോടി രൂപ വായ്പയെടുത്തത്.

യുണിയൻ ബാങ്കിൽ നിന്ന് 485 കോടിയും അലഹബാദ് ബാങ്കിൽ നിന്ന് 352 കോടിയുമാണ് കോത്താരി വായ്പയെടുത്തത്. എന്നാൽ ഇതിന്റെ പലിശ പോലും തിരിച്ചടക്കാൻ കോത്താരി തയ്യാറായിരുന്നില്ല. ഇപ്പോൾ പലിശ സഹിത പലിശ സഹിതം 5,000 കോടി രൂപയാണ് ഇയാൾ ബാങ്കുകൾക്ക് നൽകാനുള്ളത്.

ഇയാൾ നാടുവിട്ടെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നുമുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ കാൺപൂരുണ്ടെന്നും വായ്പ പ്രശ്‌നം പരിഹരിക്കാൻ ബാങ്കുകളുമായി ചർച്ച നടത്തുകയാണെന്നും കോത്താരി അറിയിച്ചിരുന്നു. ഇതിനിടയിലാണ് കോത്താരിയെ കാൺപൂരിലെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തത്.

എന്നാൽ ബാങ്കിങ് ചട്ടങ്ങൾ അട്ടിമറിച്ചാണു കോത്താരിക്ക് ഇത്രയും വലിയ തുക ബാങ്കുകൾ നൽകിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. കോത്താരിയുടെ സ്വത്തുകൾ കണ്ടുകെട്ടുമെന്ന് അലഹബാദ് ബാങ്ക് മാനേജ്‌മെന്റ് പ്രതികരിച്ചിരുന്നു.

അതേ സമയം കാൺപുരിൽ കോത്താരിക്കുള്ള മൂന്ന് വീടുകൾ ലേലംചെയ്യാൻ സെപ്റ്റംബറിൽ അലഹബാദ് ബാങ്ക് അധികൃതർ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഉന്നതതല സ്വാധീനം ചെലുത്തി ലേലശ്രമം കോത്താരി പരാജയപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP