Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന് സിനിമ കരിയർ രൂപപ്പെടുത്തണം; നടൻ വിക്രം താത്ക്കാലികമായി അഭിനയം നിർത്തുന്നെന്ന് റിപ്പോർട്ടുകൾ

മകന് സിനിമ കരിയർ രൂപപ്പെടുത്തണം; നടൻ വിക്രം താത്ക്കാലികമായി അഭിനയം നിർത്തുന്നെന്ന് റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

നടൻ വിക്രം അഭിനയ ജീവിതത്തിൽ നിന്ന് കുറച്ചു കാലത്തേക്ക് വിട പറഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. മകൻ ധ്രുവ് വിക്രത്തിന്റെ സിനിമാ കരിയർ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് വിക്രം സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത്. കോബ്ര, പൊന്നിയിൻ ശെൽവൻ, മഹാവീർ കർണൻ എന്നീ ചിത്രങ്ങൾക്കാണ് നിലവിൽ വിക്രം കരാറായിട്ടുള്ളത്. കോബ്രയുടെ 80 ശതമാനം ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. മറ്റ് രണ്ട് ചിത്രങ്ങളും ചിത്രീകരണം ആരംഭിച്ചിട്ടില്ല. ഗൗതം മേനോന്റെ ധ്രുവനച്ചിത്തരം റിലീസിന് ഒരുങ്ങുകയാണ്.

നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച വിക്രത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു ഹിറ്റ് നൽകാൻ സാധിച്ചിരുന്നില്ല. അതിനാലാണ് ഈ തീരുമാനമെന്നും റിപ്പോർട്ടുകൾ പറയുന്നു. വിഷയത്തിൽ വിക്രത്തിന്റെ ഔദ്യോഗിക പ്രതികരണം വ്ന്നിട്ടില്ല. വിക്രമും ഇത് ശരിവച്ചാൽ ചിയാൻ ആരാധകർക്ക് വലിയൊരു ആഘാതമായിരിക്കും അത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP