Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹനുമാനൊപ്പം അനുഗ്രഹം ചൊരിയാൻ മോദിയും! പ്രധാനമന്ത്രി തങ്ങൾക്ക് ദൈവമെന്ന് അനന്ത്പുറിലെ ഗ്രാമവാസികൾ; പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പം പ്രധാനമന്ത്രിയുടെ പ്രതിമയും; ഗ്രാമത്തിൽ ടാറിട്ട റോഡും വൈദ്യുതിയും ലഭ്യമാക്കിയെന്ന് ജനങ്ങൾ

ഹനുമാനൊപ്പം അനുഗ്രഹം ചൊരിയാൻ മോദിയും! പ്രധാനമന്ത്രി തങ്ങൾക്ക് ദൈവമെന്ന് അനന്ത്പുറിലെ ഗ്രാമവാസികൾ; പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പം പ്രധാനമന്ത്രിയുടെ പ്രതിമയും; ഗ്രാമത്തിൽ ടാറിട്ട റോഡും വൈദ്യുതിയും ലഭ്യമാക്കിയെന്ന് ജനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

അനന്ത്പുർ; പ്രധാനമന്ത്രി തങ്ങൾക്ക് ദൈവമെന്ന് ബീഹാറിലെ അനന്ത്പുറിലെ 500ലേറെ വരുന്ന ഗ്രാമവാസികൾ. ഗ്രമത്തിൽ പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയും ഗ്രാമവാസികൾ സ്ഥാപിച്ചു. ഇത് വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബംഗാളിൽ നിന്നുള്ള ഹിന്ദുക്കളാണ് ഈ ഗ്രാമത്തിലുള്ളവരിൽ ഏറെയും. മോദി ഗ്രാമത്തിലെത്തണമെന്നാണ് ഇപ്പോൾ ഇവരുടെ ആഗ്രഹം. 

പ്രധാനമന്ത്രിയുടെ 69ാം ജന്മദിനമായ ഇന്നലെയാണ് ഹനുമാന്റെ പ്രതിമയ്ക്ക് തൊട്ടരികിൽ മോദിയുടെ പ്രതിമയും സ്ഥാപിച്ചത്. ക്ഷേത്രത്തിൽ എത്തിയ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ മോദിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴ്‌ത്തിക്കെട്ടാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് പരിഹസിച്ചു.

ഗ്രാമത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് മോദിയെ ഗ്രാമവാസികളുടെ ദൈവമാക്കിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. 2014 ൽ ഗ്രാമത്തിൽ ടാർ റോഡ് നിർമ്മിച്ച ശേഷം രണ്ട് വർഷത്തിനുള്ളിൽ ഇവിടെ വൈദ്യുതിയും ലഭ്യമാക്കി. ഇതാണ് അദ്ദേഹത്തെ ദൈവതുല്യനാക്കിയതെന്നും ഇതിനാലാണ് ഗ്രാമത്തിലെ ക്ഷേത്രത്തിൽ അദ്ദേഹത്തിന് അർഹമായ ഇടം നൽകിയതെന്നും നാട്ടുകാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP