Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുടിക്കാൻ ഒരു തുള്ളി കുടിനീരില്ല; മഹാരാഷ്ട്രയിൽ ഗ്രാമീണർ ഡാമിന്റെ ഷട്ടർ തകർത്തു; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ; തകർത്തത് നാസിക് ജില്ലയിലെ ധാനോളി അണക്കെട്ടിന്റെ ഷട്ടർ; നഷ്ടമായത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം; ഗ്രാമീണറുടെ നടപടി പ്രദേശത്തെ കുടിവെള്ളപ്രശ്‌നം വീണ്ടും രൂക്ഷമാക്കുമെന്ന് വിലയിരുത്തൽ

കുടിക്കാൻ ഒരു തുള്ളി കുടിനീരില്ല; മഹാരാഷ്ട്രയിൽ ഗ്രാമീണർ ഡാമിന്റെ ഷട്ടർ തകർത്തു; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ; തകർത്തത് നാസിക് ജില്ലയിലെ ധാനോളി അണക്കെട്ടിന്റെ ഷട്ടർ; നഷ്ടമായത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം; ഗ്രാമീണറുടെ നടപടി പ്രദേശത്തെ കുടിവെള്ളപ്രശ്‌നം വീണ്ടും രൂക്ഷമാക്കുമെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കുടിക്കാൻ തുള്ളി വെള്ളംപോലും കിട്ടാത്ത അവസ്ഥയിൽ ഗ്രാമീണർ അണക്കെട്ടിന്റെ ഷട്ടർ തകർത്തു. മഹാരാഷ്ട്രയിലാണ് ദാരുണമായ സംഭവം.നാസിക് ജില്ലയിലെ ധാനോളി അണക്കെട്ടിന്റെ ഷട്ടറാണ് ശനിയാഴ്ച വൈകീട്ട് തകർത്തത്.വെള്ളം കുത്തിയൊഴുകി സമീപപ്രദേശങ്ങളിലുള്ള പാടങ്ങൾ നിറഞ്ഞു.

ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് നഷ്ടമായത്. അണക്കെട്ടിൽ ഏകദേശം 15 ടി.എം.സി. അടി വെള്ളമുണ്ടായിരുന്നു. എന്നാൽ ഷട്ടർ പൊളിച്ചതോടെ ഇതിൽ പകുതിയും ചോർന്നതായി അധികൃതർ വെളിപ്പെടുത്തി. ഗ്രാമീണരുടെ നടപടി ഈ പ്രദേശത്തെ കുടിവെള്ളപ്രശ്‌നം വീണ്ടും രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.സംഭവത്തിൽ നാലുപേരെ അറസ്റ്റുചെയ്തു. പ്രമോദ് പവാർ (60), ശങ്കർ ചവാൻ (55), സോനു ഗാവിത് (60), സുഭാഷ് പവാർ (60) എന്നിവരാണ് അറസ്റ്റിലായത്.

ഇവർ ദൽവാട് ഗ്രാമത്തിൽനിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. 'ഇതു നിർഭാഗ്യകരമായ സംഭവമാണ്. പല പ്രദേശങ്ങളും രൂക്ഷമായ വരൾച്ചയിൽ കഷ്ടപ്പെടുമ്പോൾ ഇത്രയധികം വെള്ളം ആർക്കും ഉപയോഗിക്കാൻ കഴിയാത്തരീതിയിൽ നഷ്ടപ്പെടുക എന്നതു ചിന്തിക്കാൻവയ്'- ജില്ലയിലെ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അഭിജിത് റൗണ്ടാൽ പറഞ്ഞു. വയലുകളിൽ പെട്ടെന്നു വെള്ളംനിറഞ്ഞത് ഗ്രാമവാസികളിൽ പരിഭ്രാന്തി ജനിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP