Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കനയ്യകുമാറിന്റെ റോഡ് ഷോ തടഞ്ഞ് പ്രദേശവാസികൾ; രാജ്യദ്രോഹ മുദ്രാവാക്യത്തിനുൾപ്പെടെ മറുപടി വേണമെന്ന് ആവശ്യം; സംയമനത്തോടെ കനയ്യയും സംഘവും

കനയ്യകുമാറിന്റെ റോഡ് ഷോ തടഞ്ഞ് പ്രദേശവാസികൾ; രാജ്യദ്രോഹ മുദ്രാവാക്യത്തിനുൾപ്പെടെ മറുപടി വേണമെന്ന് ആവശ്യം; സംയമനത്തോടെ കനയ്യയും സംഘവും

മറുനാടൻ ഡെസ്‌ക്‌

ബിഹാർ: ബഗുസരായ് മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് നേരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ബിഹാറിലെ ബഗുസാരായിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കനയ്യകുമാർ റോഡ് ഷോ നടത്തുന്നതിനിടെ സഞ്ചരിച്ച വാഹനം പ്രദേശവാസികൾ തടയുകയായിരുന്നു. രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതുൾപ്പടെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകണം എന്നാവശ്യപ്പെട്ടായിരുന്നു ഇവർ പ്രതിഷേധം നടത്തിയത്.

ചോദ്യങ്ങൾക്ക് കൃ്തമായ മറുപടി നൽകിയാണ് കനയ്യകുമാർ പ്രതിഷേധക്കാരെ നേരിട്ടത്. കനയ്യകുമാറിന് ഒപ്പമുണ്ടായിരുന്നവർ സംഘർഷാവസ്ഥ സൃഷ്ടിക്കാതെ സംയമനം പാലിക്കുകയും ചെയ്തു.

കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് നേരെ നേരത്തെയും കരിങ്കൊടി പ്രതിഷേധം ഉയർന്നിരുന്നു. ഗോ ബാക്ക് വിളികളുമായാണ് അന്ന് പ്രതിഷേധക്കാർ കനയ്യകുമാറിനെ നേരിട്ടത്. ലോഹിയ നഗർ കോളനിയിൽ എത്തിയപ്പോഴായിരുന്നു അന്ന് പ്രതിഷേധം. എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ കൊണ്ടെന്നും തന്നെ തടയാനാവില്ലെന്ന് കനയ്യകുമാർ പറഞ്ഞു.

കനയ്യകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ബിഹാറിൽ പാർട്ടിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഇക്കുറി ശക്തമായ ത്രികോണമത്സരമാണ് ബഗുസരായിൽ നടക്കുന്നത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്, ആർജെഡി കോൺഗ്രസ് സഖ്യസ്ഥാനാർത്ഥി തൻവീർ ഹസ്സൻ എന്നിവരാണ് കനയ്യയുടെ എതിരാളികൾ.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷനായിരിക്കെ കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിനെതിരെ സംഘടിപ്പിച്ച സമരങ്ങളിലൂടെയാണ് കനയ്യകുമാർ ദേശീയ ശ്രദ്ധ നേടുന്നത്. രാജ്യദ്രോഹിയെന്നാരോപിച്ച് കനയ്യക്കെതിരെ നിരവധി കേസുകളും കയ്യേറ്റ ശ്രമങ്ങളുമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP