Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ വേണമെന്ന വിനയ് ശർമയുടെ വാദം വിലപ്പോയില്ല;നിർഭയ കേസ് പ്രതിയുടെ ഹർജി തള്ളി കോടതി; പ്രതികളെ ദിവസവും വൈദ്യപരിശോധനക്ക് വിധേയരാക്കാറുണ്ടെന്നും എല്ലാവരും ആരോഗ്യവാന്മാരാണെന്നും മാനസികാരോഗ്യ വിദഗ്ധൻ

മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ വേണമെന്ന വിനയ് ശർമയുടെ വാദം വിലപ്പോയില്ല;നിർഭയ കേസ് പ്രതിയുടെ ഹർജി തള്ളി കോടതി; പ്രതികളെ ദിവസവും വൈദ്യപരിശോധനക്ക് വിധേയരാക്കാറുണ്ടെന്നും എല്ലാവരും ആരോഗ്യവാന്മാരാണെന്നും മാനസികാരോഗ്യ വിദഗ്ധൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മാനസിക സ്വാസ്ഥ്യത്തിന് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് വധശിക്ഷ നീട്ടിവെക്കാൻ വേണ്ടി നിർഭയ കേസ് പ്രതി വിനയ് ശർമ നടത്തിയ ശ്രമം വിലപ്പോയില്ല. വിനയ് ശർമ്മയുടെ അപേക്ഷ കോടതി തള്ളി. നേരത്തേ ജയിലിൽ അക്രമാസക്തനായ ഇയാളുടെ തലക്കും വലതുകൈക്കും പരിക്കേറ്റിരുന്നു. ഇതേത്തുടർന്നാണ് പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നു കാട്ടി കോടതിയിൽ അപേക്ഷ എത്തിയത്.

ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് അപേക്ഷ തള്ളിയത്. ഹരജി തള്ളിയത്. വിനയ് ശർമ വസ്തുത വളച്ചൊടിച്ചതാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും മാനസിക രോഗമില്ലെന്നും തീഹാർ ജയിൽ അധികൃതർ കോടതിയെ അറിയിച്ചു. പ്രതികളെ ദിവസവും വൈദ്യപരിശോധനക്ക് വിധേയരാക്കാറുണ്ടെന്നും എല്ലാവരും ആരോഗ്യവാന്മാരാണെന്നും മാനസികാരോഗ്യ വിദഗ്ധൻ അറിയിച്ചു. വിനയ് ശർമയുടെ മനോനില തകരാറിലായതായും ഇക്കാരണത്താൽ വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും സ്വീകരിച്ചില്ല.

മനോരോഗത്തിനും തലക്കും കൈക്കുമേറ്റ പരിക്കിനുമാണ് വിനയ് ശർമ ചികിത്സ ആവശ്യപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് തിഹാറിലെ മൂന്നാം നമ്പർ ജയിലിൽ വിനയ് ശർമ ചുവരിൽ സ്വയം തലയിടിച്ച് പരിക്കേൽപിച്ചിരുന്നു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് രാവിലെ ആറിന് നടപ്പാക്കാൻ ഡൽഹി കോടതി ഉത്തരവിട്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP