Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർഭയ കേസ് പ്രതി വിനയ് ശർമ്മ ജയിലിനുള്ളിൽ സ്വയം പരിക്കേൽപ്പിച്ചു; സെല്ലിനുള്ളിലെ ചുമരിൽ തലയിടിച്ചാണ് ഇയാൾ സ്വയം പരിക്കേൽപ്പിച്ച തടവുകാരന് ചികിത്സ നൽകി ജയിൽ അധികൃതർ; സംഭവം വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരിക്കവേ

നിർഭയ കേസ് പ്രതി വിനയ് ശർമ്മ ജയിലിനുള്ളിൽ സ്വയം പരിക്കേൽപ്പിച്ചു; സെല്ലിനുള്ളിലെ ചുമരിൽ തലയിടിച്ചാണ് ഇയാൾ സ്വയം പരിക്കേൽപ്പിച്ച തടവുകാരന് ചികിത്സ നൽകി ജയിൽ അധികൃതർ; സംഭവം വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരിക്കവേ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണ വാറണ്ട് കാത്തു ജയിലിൽ കഴിയുന്ന പ്രതികളിൽ ഒരാളായ വിനയ് ശർമ്മ സ്വയം പരിക്കേൽപ്പിച്ചു. ജയിലിനുള്ളിൽ വെച്ച് സെല്ലിലെ ചുമരിൽ തലയിടിച്ചാണ് ഇയാൾ സ്വയം പരിക്കേൽപ്പിച്ചത്. അടുത്തമാസം തൂക്കിലേറ്റാൻ ഇരിക്കേയാണ് സംഭവം. ഫെബ്രുവരി 16 നാണ് സംഭവം. ഇയാൾക്ക് വേണ്ട ചികിത്സ നൽകിയതായി തിഹാർ ജയിൽ അധികൃതർ അറിയിച്ചു. വിനയ് ശർമയുടെ പരിക്ക് നിസാരമാണ്.

വിനയ് ശർമ ജയിലിനുള്ളിൽ നിരാഹാരസമരത്തിലാണെന്നും ജയിലിനുള്ളിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റതായും ഇയാളുടെ അഭിഭാഷകൻ ഈയാഴ്ചയുടെ തുടക്കത്തിൽ കോടതിയെ അറിയിച്ചിരുന്നു. ഇയാൾ ഗുരുതര മാനസികരോഗത്തിൽ പെട്ടിരിക്കുകയാണെന്നും അതിനാൽ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടർന്ന് വിനയ് ശർമയ്ക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്താൻ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു.

നിർഭയകേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയുടെ ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP