Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപിന്റെ സന്ദർശനത്തിനിടെ, വടക്ക്-കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തെ ചൊല്ലി വീണ്ടും അക്രമം; വെടിവെപ്പിൽ ഒരുപൊലീസുകാരൻ കൊല്ലപ്പെട്ടു; നിരവധി പൊലീസുകാർക്ക് പരിക്ക്; പെട്രോൾ പമ്പിനും വാഹനങ്ങൾക്കും തീയിട്ടു; പത്തിടത്ത് നിരോധനാജ്ഞ; ക്രമസമാധാനനില ഉറപ്പാക്കണമെന്ന് ഡൽഹി ലഫ്.ഗവർണർ അനിൽ ബാജ്‌പേയി

ട്രംപിന്റെ സന്ദർശനത്തിനിടെ, വടക്ക്-കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തെ ചൊല്ലി വീണ്ടും അക്രമം; വെടിവെപ്പിൽ ഒരുപൊലീസുകാരൻ കൊല്ലപ്പെട്ടു; നിരവധി പൊലീസുകാർക്ക് പരിക്ക്; പെട്രോൾ പമ്പിനും വാഹനങ്ങൾക്കും തീയിട്ടു; പത്തിടത്ത് നിരോധനാജ്ഞ; ക്രമസമാധാനനില ഉറപ്പാക്കണമെന്ന് ഡൽഹി ലഫ്.ഗവർണർ അനിൽ ബാജ്‌പേയി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം വീണ്ടും അക്രമത്തിൽ കലാശിച്ചു. മൗജ്പൂർ, കർദംപൂരി, ചാന്ദബാഗ്, ദയാൽപൂർ എന്നിവിടങ്ങളിലാണ് അക്രമം റിപ്പോർട്ട് ചെയ്തത്. പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭകരും അനുകൂലികളും തുടർച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏറ്റുമുട്ടലിൽ പരിക്കേറ്റ് ഷഹ്ധര ഡിസിപി അമിത്ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലാണ് മരിച്ചത്. ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബാജ്‌പേയി ക്രമസമാധാനനില ഉറപ്പാക്കണമെന്ന് പൊലീസിന് കർശന നിർദ്ദേശം നൽകി. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ അക്രമങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെട്ടത് ആശങ്ക പരത്തിയിരിക്കുകയാണ്.

ഭജൻപുരയിൽ ഒരുപെട്രോൾ പമ്പിന്റെ മുൻവശം പ്രതിഷേധക്കാർ കത്തിച്ചു. ഖജുരി ഖാസിൽ കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. മൗജ്പുർ മേഖലയിൽ രണ്ടുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അക്രമം പൊട്ടിപ്പുറപ്പെട്ട മേഖലകളിലെല്ലാം സിഎഎ അനുകൂലികളും വിരുദ്ധരും തമ്മിൽ കല്ലേറുണ്ടായി. ജഫ്രബാദിൽ രണ്ടുകാറുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. അക്രമികളിൽ ഒരാൾ പൊലീസുകാരന് നേരേ വെടിവച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാൾ എട്ട് റൗണ്ട് വെടിയുതിർത്തെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ജാഫറാബാദിലും മൗജ്പുരിലും അക്രമികൾ രണ്ട് വീടുകൾ അഗ്‌നിക്കിരയാക്കി. അഗ്‌നിരക്ഷാ സേനയുടെ വാഹനവും കത്തിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സംഘർഷത്തെ തുടർന്ന് ജാഫറാബാദ്, മൗജ്പുർ, ബാബർപുർ സ്റ്റേഷനുകൾ അടച്ചിട്ടതായി ഡൽഹി മെട്രോ അറിയിച്ചു. ഈ സ്റ്റേഷനുകളിൽനിന്ന് ആളുകൾക്ക് പുറത്തിറങ്ങാനോ അകത്ത് പ്രവേശിക്കാനോ കഴിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP