Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദളിത് ബന്ദിന് മറുപടിയായി ആഹ്വാനം ചെയ്ത സവർണരുടെ ബന്ദിൽ വ്യാപക അക്രമങ്ങൾ; പിന്നോക്ക സംവരണം റദ്ദാക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങി സവർണ സമുദായങ്ങൾ; ഉത്തരേന്ത്യയിലെ നിരവധി ജില്ലകളിൽ നിരോധനാജ്ഞ; വ്യാപകമായി റെയിലും റോഡും ഉപരോധിക്കുന്നു; വ്യാജ പ്രചരണങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റ് വിച്ഛേദിച്ച് സർക്കാരുകൾ

ദളിത് ബന്ദിന് മറുപടിയായി ആഹ്വാനം ചെയ്ത സവർണരുടെ ബന്ദിൽ വ്യാപക അക്രമങ്ങൾ; പിന്നോക്ക സംവരണം റദ്ദാക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങി സവർണ സമുദായങ്ങൾ; ഉത്തരേന്ത്യയിലെ നിരവധി ജില്ലകളിൽ നിരോധനാജ്ഞ; വ്യാപകമായി റെയിലും റോഡും ഉപരോധിക്കുന്നു; വ്യാജ പ്രചരണങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റ് വിച്ഛേദിച്ച് സർക്കാരുകൾ

ന്യൂഡൽഹി: ദളിത് വിഭാഗം ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ഭാരത് ബന്ദിന് എതിരെയെന്നോണം സവർണ വിഭാഗം ആഹ്വാനം ചെയ്ത ബന്ദിൽ വ്യാപക അക്രമങ്ങൾ. ജാതിയുടെ പേരിൽ വലിയ ചേരിതിരിവ് സവർണർ ഒരുപക്ഷത്തും അവർണർ മറുപക്ഷത്തും എന്ന നിലയിൽ വളരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഇതോടെ വലിയ ചർച്ചയാകുന്നു.

ജോലിക്കും വിദ്യാഭ്യാസത്തിനും പിന്നാക്ക സമുദായങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്ന സമ്പദായം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയവഴി നടന്ന ആഹ്വാനമാണ് സവർണ ബന്ദിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇതോടെ ഇന്ന് ബന്ദ് നടക്കുകയാണ് മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും. ദളിത് സമൂഹം ആഹ്വാനം ചെയ്ത ഭാരതബന്ദിന് സമാനമായ രീതിയിൽ വ്യാപകമായി അക്രമങ്ങൾ അഴിച്ചുവിട്ടാണ് സവർണ വിഭാഗങ്ങളും തെരുവിൽ ഇറങ്ങിയിട്ടുള്ളത്.

റെയിൽവേ, റോഡ് ഗതാഗതം വ്യാപകമായി തടസ്സപ്പെടുകയാണ്. മിക്ക സ്ഥലങ്ങളിലും കടകളും മറ്റു സ്ഥാപനങ്ങളും ഓഫീസുകളുമെല്ലാം നിർബന്ധിച്ച് അടപ്പിച്ചു. ഇതിനിടെ പലയിടത്തും വ്യാപകമായ അക്രമങ്ങളും അരങ്ങേറി. ചിലയിടത്ത് വെടിയൊച്ചകൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും പ്രതിഷേധക്കാരെ നേരിടാൻ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു.

ബീഹാർ, മധ്യപ്രദേശ്, യുപി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അക്രമങ്ങളിലേക്ക് ബന്ദാഹ്വാനം നീങ്ങിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പാട്ന, ബെഗുസരായ്, ലഗിസരായ്, മുസാഫർപുർ, ബോജ്പുർ, ഷെയ്ക്പുര, നവാദ, ബർബാംഗ എന്നീ ജില്ലകളിൽ വ്യാപക അക്രമങ്ങൾ ഉണ്ടായി. സമരാനുകൂലികൾ ട്രെയിൻ തടയുന്നതിനാൽ മിക്ക ട്രെയിനുകളും വൈകിയോടുകയാണ്. ബിഹാറിൽ സംഘർഷത്തിനിടെ 12 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

ദളിതർക്ക് പീഡനനിരോധന നിയമത്തിൽ മാറ്റംവരുത്താനുള്ള കോടതി വിധിക്ക് എതിരെയും കേന്ദ്ര നിലപാടിന് എതിരെയും ആയിരുന്നു അടുത്തിടെ ഭാരത് ബന്ദ് ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടന്നത്. അന്ന് വെടിവയ്പിലും അക്രമങ്ങളിലും ആയി നിരവധി പേർ കൊല്ലപ്പെടുകയും നിരവധി സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയെന്നോണം ആണ് ഇന്ന് സവർണ ബന്ദിന് ആഹ്വാനം ഉണ്ടായത്. അതിന് കാരണമായി പിന്നോക്ക സംവരണം നിർത്തലാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെടുകയും പിന്നീട് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടക്കുകയുമായിരുന്നു.

ഉത്തരേന്ത്യയിൽ മേൽജാതിക്കാർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത് സോഷ്യൽ മീഡി വഴിയായിരുന്നു. പിന്നീട് ഗ്രൂപ്പുകളിലേക്ക് ഇത് വ്യാപിക്കുകയായിരുന്നു.ഏതെങ്കിലും സംഘടന ഇതിന്റെ പിതൃത്വം അവകാശപ്പെടുന്നില്ലെങ്കിലും മേൽജാതിക്കാരുടെ നേതൃത്വത്തിലുള്ള ബന്ദ് ശക്തമായേക്കുമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ക്രമസമാധാന പ്രശ്നമുണ്ടായ ഭരത്പൂർ,ഭിന്ദ് മൊറേന.ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാജവാർത്തകളും ഇതിനിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതേത്തുടർന്ന് ഉത്തർപ്രദേശിലെ ഷഹറാൻപുർ, മുസാഫർനഗർ, ഷംലി, ഹാപുർ എന്നിവടങ്ങളിൽ ഇന്റർനെറ്റ് ബന്ധം താൽക്കാലികമായി തടസ്സപ്പെടുത്തി.

ഫിറോസാബാദിലെ സ്‌കൂളുകൾക്കും ജില്ലാ ഭരണകൂടം അവധി നൽകിയിട്ടുണ്ട്. അക്രമം കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സന്നാഹമാണ് പലയിടങ്ങളിലും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ പരക്കെ അക്രമങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന സവർണ ബന്ദിലും അക്രമ സാധ്യതയേറെയാണെന്നും ശക്തമായ ജാഗ്രതയുണ്ടാവണമെന്നും കേന്ദ്രം ഇന്നലെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP