Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശാൽ സിക്ക ഇൻഫോസിസ് സിഇഒ സ്ഥാനം രാജിവെച്ചു; സ്ഥാനമൊഴിഞ്ഞത് 49 കോടി വാർഷക ശമ്പളം ഉണ്ടായിരുന്ന ടെക്‌നോക്രാറ്റ്; റാവുവിന് താത്ക്കാലിക ചുമതല

വിശാൽ സിക്ക ഇൻഫോസിസ് സിഇഒ സ്ഥാനം രാജിവെച്ചു; സ്ഥാനമൊഴിഞ്ഞത് 49 കോടി വാർഷക ശമ്പളം ഉണ്ടായിരുന്ന ടെക്‌നോക്രാറ്റ്; റാവുവിന് താത്ക്കാലിക ചുമതല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സിഇഒയും എംഡിയുമായ വിശാൽ സിക്ക രാജിവെച്ചു. പകരം പ്രവീൺ റാവുവിന് താത്കാലിക ചുമതല നൽകിയിട്ടുണ്ട്.

വിശാൽ സിക്കയുടെ രാജിക്കത്ത് കമ്പനി സ്വീകരിച്ചതായി കമ്പനി സെക്രട്ടറി എജിഎസ് മണികന്ദ വ്യക്തമാക്കി. വിശാൽ സിക്ക ഇനി കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ചുമതല വഹിക്കുമെന്നും മണികന്ദ വ്യക്തമാക്കി. പുതിയ എംഡിയെ നിയമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തകൃതിയായി നടക്കുന്നുണ്ടെന്നും സെക്രട്ടറി പുറത്തിറക്കിയ പത്രപ്രസ്താവനയിൽ പറയുന്നു.

ഇൻഫോസിസിന്റെ ഓഹരി വിലയിൽ 8%ത്തോളം ഇടിവ് രേഖപ്പെടുത്തിയതിനിടെയാണ് പിന്നാലെയാണ് രാജി. വിശാൽ സിക്കയുടെ പ്രവർത്തന രീതികളിൽ മുൻ ചെയർമാൻ നാരായണമൂർത്തിയടക്കം പലതവണ പരസ്യമായി തന്നെ അസംതൃപ്തി അറിയിച്ചു രംഗത്തെത്തിയിരുന്നു.

ആരോപണങ്ങളിൽ മനംമടുത്താണ് രാജിയെന്നാണ് രാജിക്കത്തിൽ പറയുന്നത്. ഇൻഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ. ആണ് വിശാൽ സിക്ക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP