Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാരൻ ദ്വീപിലെ അഗ്നി പർവ്വതം വർഷങ്ങളായി പൊട്ടി ഒലിച്ചുകൊണ്ടേ ഇരിക്കുന്നു; ഏത് നിമിഷവും ഇത് അപകടാവസ്ഥയിലേക്ക് മാറിയേക്കാം: വൻ അപകടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ

ബാരൻ ദ്വീപിലെ അഗ്നി പർവ്വതം വർഷങ്ങളായി പൊട്ടി ഒലിച്ചുകൊണ്ടേ ഇരിക്കുന്നു; ഏത് നിമിഷവും ഇത് അപകടാവസ്ഥയിലേക്ക് മാറിയേക്കാം: വൻ അപകടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ

ആൻഡമാൻ: ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ആൻഡമാൻ നിക്കോബാറിലെ ബാരൻ ദ്വീപിലെ അഗ്നി പർവ്വതം വർഷങ്ങളായി സവീജമായി നിലകൊള്ളുകയാണെന്ന് ശാസ്ത്രജ്ഞർ. ഈ അഗ്നി പർവ്വതം കഴിഞ്ഞ 13 വർഷങ്ങളായി പൊട്ടി ഒലിച്ചു കൊണ്ടിരിക്കുകയാണ്. ശാന്തമായി ലാവ ഒഴുകിക്കൊണ്ടിരുന്നതിനാൽ ഇത് അറിഞ്ഞിരുന്നില്ലെന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്.

2005 മുതൽ ഈ അഗ്നി പർവ്വതം സജ്ജീവമായി നിൽക്കുകയാണ്. ഏത് നിമിഷവും ഇത് വൻ ഭീഷണിയായി മാറിയേക്കാമെന്നും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നു. 150 വർഷങ്ങൾക്ക് ശേഷം 1991 ലാണ് ബാരനിൽ അഗ്നി പർവ്വത സ്‌ഫോടനം ഉണ്ടായത്. പിന്നീട് 2005ലും 2017ലും അഗ്നിപർവ്വത സ്‌ഫോടനം ഉണ്ടായി. 2017ലെ സ്‌ഫോടനത്തിന് ശേഷവും ഈ അഗ്നിപർവ്വതം പൊട്ടി ഒലിക്കുന്നത് തുടരുകയാണ്.

എന്നാൽ വർഷങ്ങളായി ഈ അഗ്നി പർവ്വതം സജീവമായിരുന്നു എന്നത് പുറംലോകമറിയാത്ത ഒരു രഹസ്യമായി തുടരുകയായിരുന്നെന്നതും ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്്. ഇത് പൂർണ്ണായ ഒരു അവസ്ഥയിലേക്ക് മാറിയാൽ വൻ അഗ്നി പർവ്വത സ്‌ഫോടനവും അപകടവും ഉണ്ടാക്കിയേക്കുമെന്ന അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP