Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാപം അഴിമതിയിലെ ബന്ദ് കോൺഗ്രസിന് വിനയാകുമോ? പെരുന്നാളിന് തൊട്ട് മുമ്പത്തെ നിശ്ചലമാക്കൽ സമരത്തിൽ മുസ്ലിംങ്ങൾക്ക് എതിർപ്പ്; മധ്യപ്രദേശിൽ കച്ചവടക്കാരും പ്രതിപക്ഷത്തിന് എതിര്

വ്യാപം അഴിമതിയിലെ ബന്ദ് കോൺഗ്രസിന് വിനയാകുമോ? പെരുന്നാളിന് തൊട്ട് മുമ്പത്തെ നിശ്ചലമാക്കൽ സമരത്തിൽ മുസ്ലിംങ്ങൾക്ക് എതിർപ്പ്; മധ്യപ്രദേശിൽ കച്ചവടക്കാരും പ്രതിപക്ഷത്തിന് എതിര്

ഭോപ്പാൽ: ഈദ് ആഘോഷത്തിനായി മുന്നോടിയായുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ. ഇതിനിടെയിൽ കരടായി ഹർത്താൽ എത്തിയാലോ? ഇസ്ലാം സമൂഹത്തിന് അത് ഉൾക്കൊള്ളാനാകില്ല. ഇതാണ് മധ്യപ്രദേശിൽ സംഭവിച്ചത്.

റംസാനായി തയ്യാറെടുത്തു കൊണ്ടിരിക്കെ കോൺഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് മദ്ധ്യപ്രദേശിലെ ഇസഌമിക സമൂഹത്തെ ചൊടിപ്പിച്ചു. വ്യാപം അഴിമതിയിൽ മുഖ്യമന്ത്രി ശിവരാജ്ചൗഹാന്റെ രാജി ആവശ്യപ്പെട്ട് ബന്ദ് ഇന്നാണ് നടത്തുന്നത്. ഈദ് ദിനത്തിന് രണ്ടു ദിവസം മുമ്പുള്ള ബന്ദ് എങ്ങനെ ശരിയാകുമെന്നാണ് ഇസ്ലാം സമുദായത്തിന്റെ ചോദ്യം. ഇതുവരെ കോൺഗ്രസുകാർ എവിടെയായിരുന്നുവെന്നും വിമർശനം ഉയരുന്നു.

മധ്യപ്രദേശിൽ കോൺഗ്രസിന്റെ വലിയ വോട്ടുബാങ്ക് കൂടിയായ ഇസഌമിക സമൂഹം. ഈദ് ജൂലൈ 18 നോ 19 നോ പ്രതീക്ഷിക്കുമ്പോൾ ജൂലൈ 16 വ്യാഴാഴ്ചയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ പെരുന്നാൾ ആഘോഷത്തിന്റെ ഷോപ്പിംഗിനെ സാരമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഇത് ഈദ് ആഘോഷത്തിനൊരുങ്ങുന്ന ഇസഌമിക സമൂഹത്തെയും ആഘോഷം ലക്ഷ്യമിട്ട് വൻ വിൽപ്പന പ്രതീക്ഷിക്കുന്ന ഭോപ്പാലിലെ കച്ചവടക്കാരെയും ഇത് പ്രയാസത്തിലാക്കി

ആഘോഷത്തിന് തൊട്ടുമുമ്പ് ബന്ദ് ആഹ്വാനം ചെയ്ത കോൺഗ്രസ് രാജ്യത്തെ ഇസഌമിക സമൂഹത്തെ എത്രമാത്രം പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണ് കാണിക്കുന്നതെന്ന് മദ്ധ്യപ്രദേശ് ഇസഌമിക സമൂഹം പറയുന്നു. തീരുമാനം ഇസഌമിക സമൂഹത്തിന്റെ താൽപ്പര്യങ്ങളെ ബലികഴിക്കുന്നതാണെന്ന് കച്ചവടക്കാരും പറയുന്നു.

ആഘോഷത്തിന് വേണ്ടിയുള്ള തിരക്കുപിടിച്ച ഷോപ്പിങ് സമയത്താണ് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും കോൺഗ്രസ് തീരുമാനം പുന പരിശോധിച്ച് ഈദിന് ശേഷമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP