Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിബിഐ ഡയറക്ടർ അലോക് കുമാർ വർമ്മയെ മാറ്റി; എൻ. നാഗേശ്വര റാവുവിന് താൽകാലിക ചുമതല; തീരുമാനം ഇന്നലെ രാത്രി വിളിച്ച് ചേർത്ത അപ്പോയിന്റ്‌മെന്റ് കമ്മറ്റിയിൽ; സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോട് അവധിയിൽ പോകാനും നിർദ്ദേശം

സിബിഐ ഡയറക്ടർ അലോക് കുമാർ വർമ്മയെ മാറ്റി; എൻ. നാഗേശ്വര റാവുവിന് താൽകാലിക ചുമതല; തീരുമാനം ഇന്നലെ രാത്രി വിളിച്ച് ചേർത്ത അപ്പോയിന്റ്‌മെന്റ് കമ്മറ്റിയിൽ; സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോട് അവധിയിൽ പോകാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിബിഐ തലപ്പത്ത് വൻ അഴിച്ചുപണി നടത്തുന്നുവെന്ന സൂചനയാണ് ഇപ്പോൾ കേന്ദ്രത്തിൽ നിന്നും വരുന്നത്. സിബിഐ ഡയറക്ടറായ അലോക് കുമാർ വർമ്മയെ സ്ഥാനത്ത് നിന്നും മാറ്റി. പകരം എൻ.നാഗേശ്വര റാവുവിനാണ് താൽകാലിക ചുമതല.

പ്രധാനമന്ത്രി ഇന്നലെ അർധരാത്രി വിളിച്ച് ചേർത്ത അപ്പോയിന്റ്‌മെന്റ് കമ്മറ്റിയിലാണ് തീരുമാനം.സ്‌പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനയോട് അവധിയിൽ പോകാനും നിർദ്ദേശമുണ്ട്. സിബിഐ തലപ്പത്തുള്ള ഉൾപോരിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന.

വിവാദം കത്തിക്കുന്നത് കൈക്കൂലി കേസ്

കൈക്കൂലി കേസിൽ പ്രത്യേക സിബിഐ ഡയറക്ടർ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ ഡൽഹി ഹൈക്കോടതി വിധി ഉണ്ടായിരുന്നു. അടുത്ത തിങ്കളാഴ്ച വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദ്ദേശിച്ചത്. കേസിൽ തനിക്കെതിരായി സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അസ്താനയുടെ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

സിബിഐയുടെ രണ്ടാമത്തെ കമാൻഡർ ആയ അസ്താനയുമായി ബന്ധപ്പെട്ടുയർന്ന കൈക്കൂലി ആരോപണത്തിൽ ഡി.എസ്‌പി ദേവേന്ദർ കുമാറിനെ ഇന്റലിജൻസ് ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. അഴിമതി കേസിൽ അറസ്റ്റിലായ ഡിഎസ്‌പി ദേവേന്ദ്ര കുമാറിനെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. സിബിഐ ഡയറക്ടർ അലോക് വർമയ്‌ക്കെതിരെ കള്ളമൊഴി നൽകിയെന്ന കേസിലാണ് ദേവേന്ദ്ര കുമാറിനെ ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തിരുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മോയിൻ ഖുറേഷി എന്ന മാംസ കയറ്റുമതിക്കാരനെതിരെയുള്ള കേസിൽ പേര് പരാമർശിക്കാതിരിക്കാൻ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്കെതിരായ കേസ്. സതീഷ് സനാ എന്നയാളിൽ നിന്ന് 10 മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ കാര്യങ്ങൾ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്.

തനിക്കെതിരെ സിബിഐയിലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നതർ നടത്തിയ ഗൂഢാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നും മോയിൻ ഖുറേഷി കേസിൽ പണം വാങ്ങിയത് താനല്ലെന്നും പകരം രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയത് സിബിഐ മേധാവി അലോക് വർമ്മ തന്നെയാണെന്നും അസ്താന ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP