Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാശ്മീരിൽ ആറു ലക്ഷം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്; കൊൽക്കത്തയിലും ബംഗളുരുവിലും ന്യൂഡൽഹിയിലും ആക്രമണം നടത്തിയാൽ കാശ്മീരിൽ പഴയ രീതിയിൽ തുടരാൻ ഇന്ത്യാക്കാകില്ല; മേഖലയിലെ മുഴുവൻ മുസ്ലീങ്ങളും കാശ്മീരി ജനതയ്‌ക്കൊപ്പം നിൽക്കണം; വിഡിയോയിലൂടെ ഇന്ത്യയെ തകർക്കുമെന്ന മുന്നറിയിപ്പുമായി അൽ ഖ്വയ്ദ

കാശ്മീരിൽ ആറു ലക്ഷം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്; കൊൽക്കത്തയിലും ബംഗളുരുവിലും ന്യൂഡൽഹിയിലും ആക്രമണം നടത്തിയാൽ കാശ്മീരിൽ പഴയ രീതിയിൽ തുടരാൻ ഇന്ത്യാക്കാകില്ല; മേഖലയിലെ മുഴുവൻ മുസ്ലീങ്ങളും കാശ്മീരി ജനതയ്‌ക്കൊപ്പം നിൽക്കണം; വിഡിയോയിലൂടെ ഇന്ത്യയെ തകർക്കുമെന്ന മുന്നറിയിപ്പുമായി അൽ ഖ്വയ്ദ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാമിക ഭരണമാണ് അൽഖൈ്വദയുടെ ലക്ഷ്യം. ഇതിന് കാശ്മരിൽ കരുത്ത ്കാട്ടുക. ഇതിന് വേണ്ടി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയാണ് ഭീകര സംഘടന. അൽ ഖ്വയ്ദയുടെ വിവിദ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട വിഡീയോ സന്ദേശത്തിലാണ് വിശദാംശങ്ങളുള്ളത്.

കാശ്മീരിനെ മോചിപ്പിക്കാൻ ഇന്ത്യയിലെ മറ്റ് നഗരങ്ങളെ ആക്രമിക്കണമെന്നാണ് ആവശ്യം. കാശ്മീരിൽ ആറു ലക്ഷം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊൽക്കത്തയിലും ബംഗളുരുവിലും ന്യൂഡൽഹിയിലും ആക്രമണം നടത്തിയാൽ കാശ്മീരിൽ പഴയ രീതിയിൽ തുടരാൻ ഇന്ത്യാക്കാകില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജിഹാദി മുന്നേറ്റം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഈ മേഖലയിലെ മുഴുവൻ മുസ്ലീങ്ങളും കാശ്മീരി ജനതയ്‌ക്കൊപ്പം നിൽക്കണമെന്നും അൽ ഖ്വയ്ദ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രവർത്തനങ്ങളുടെ ചുമതലയിൽ രണ്ടാമനായ ഉസാമ മഹമൂദാണ് ഈ സന്ദേശം നൽകുന്നത്.

അമേരിക്കയെ നോക്കൂ. ലോകത്തെ മുഴുവൻ അത്തരത്തിൽ സുരക്ഷിതരാക്കി നിർത്താൻ അമേരിക്കയ്ക്ക് ആകില്ല. ഇന്ത്യൻ ആർമിയും ഹിന്ദു സർക്കാരിന്റേയും സമാധാന ലോകത്തെ മുഴുവൻ യുദ്ധമേഖലയാക്കണം-ഇതാണ് നൽകുന്ന സന്ദേശം. ഐഎസുമായി അൽഖൈ്വയ്ദ സഹകരിക്കാൻ സന്നദ്ധ പ്രകടിപ്പിച്ചും സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഇതിനൊപ്പമാണ് ഇന്ത്യയിലെ ലക്ഷ്യങ്ങളും സംഘടന വിശദീകരിക്കുന്നത്. കാശ്മീരിനെ മോചിപ്പിക്കാൻ പാക് സഹായത്തോടെ ചിലത് നടക്കുന്നുണ്ടെന്ന സൂചനയും അൽ ഖ്വയ്ദ നൽകുന്നു.

ലക്ഷ്യമിട്ട് തങ്ങളുടെ ഘടകം പ്രവർത്തനം ആരംഭിച്ചുവെന്ന് അൽ ഖ്വയ്ദ തലവൻ അയ്മാൻ അൽ-സവാഹിരിയുടെ വീഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. പാക്കിസ്ഥാനിൽ അൽ ഖ്വയ്ദ പ്രവർത്തനം ശക്തമാണെങ്കിലും കാശ്മീരിൽ അടക്കം ഇന്ത്യയിൽ ഇതുവരെ സംഘടനയുടെ സാന്നിദ്ധ്യം പ്രകടമായിട്ടില്ല. ഇന്ത്യ, ബംഗ്ലാദേശ്, ബർമ്മ എന്നീ രാജ്യങ്ങളിൽ മുസ്ലിം വിശ്വാസികളെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും രക്ഷിക്കുമെന്നായിരുന്നു സവാഹിരി മുമ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്.

അസ്സം, ഗുജറാത്ത്, അഹമ്മദാബാദ്, കശ്മീർ എന്നീ സ്ഥലങ്ങൾ 55 മിനിറ്റ് ദൈർഘ്യമുള്ള സന്ദേശത്തിൽ സവാഹിരി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ഖൈ്വദത് അൽ-ജിഹാദ് എന്നാണ് ഇന്ത്യൻ ഘടകത്തിന്റെ പേരെന്ന് സവാഹിരി പറയുന്നു. അസിം ഉമർ ആണ് സംഘടനയുടെ തലവൻ എന്നും ഉസ്താദ് ഉസാമ മഹമൂദ് ആയിരിക്കും വക്താവ് എന്നും സവാഹിരി വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഉസാമ മഹമൂദാണ് ഇപ്പോൾ പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നത്.

പശ്ചിമേഷ്യയിൽ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്പെടുന്ന പശ്ചാത്തലത്തിലാണ് ദക്ഷിണേഷ്യയെ ലക്ഷ്യമിട്ട് അൽ ഖ്വയ്ദ എത്തുന്നത്. അൽ ഖ്വയ്ദയുടെ ഘടകമായിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം ആരംഭിച്ചതെങ്കിലും 2013-ൽ മാതൃസംഘടനയിൽ നിന്ന് തെറ്റിപ്പിരിയുകയായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഖിലാഫത്ത് സ്ഥാപിക്കുമെന്ന പ്രഖ്യപാനം ഇറാഖിലും സിറിയയിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ മാതൃകയിൽ ഉള്ളതാണ്. ദക്ഷിണേഷ്യയിൽ നിന്ന് കൂടുതൽ അണികളെ ആകർഷിക്കാനുള്ള ശ്രമമാണ് അൽ ഖ്വയ്ദ നടത്തുന്നതെന്ന് വിദഗ്ദ്ധർ കരുതുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP