Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങൾക്ക് അൺലിമിറ്റഡ് ഫ്രീ എന്നാൽ ഡിക്ഷ്ണറിയിലെ അർത്ഥം തന്നെ; റിലയൻസ് ജിയോയെ നൈസായി ട്രോളി എയർടെൽ

ഞങ്ങൾക്ക് അൺലിമിറ്റഡ് ഫ്രീ എന്നാൽ ഡിക്ഷ്ണറിയിലെ അർത്ഥം തന്നെ; റിലയൻസ് ജിയോയെ നൈസായി ട്രോളി എയർടെൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള വോയിസ് കോളുകൾക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയൻസ് ജിയോയെ ട്രോളി എയർടെൽ. അൺലിമിറ്റഡ് ഫ്രീ എന്നാൽ മറ്റു ചില നെറ്റു വർക്കുകൾക്ക് ഔട്ട്‌ഗോയിങ് കോളുകൾക്ക് പണം ഈടാക്കും എന്നാണ്. എന്നാൽ 'അൺലിമിറ്റഡ് ഫ്രീ എന്നാൽ ഞങ്ങൾക്ക് ഡിക്ഷണറിയിലെ അർത്ഥമാണ്. എയർടെലിലൂടെ എല്ലാ നെറ്റ് വർക്കുകളുലേക്കും അൺലിമിറ്റഡ് വോയ്‌സ് കോൾ എന്നാണ് ജിയോയെ ട്രോളി എയർടെൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

അൺലിമിറ്റഡ് കോൾ, ഡാറ്റ ഓഫറുകളുമായി എത്തിയ ജിയോ കഴിഞ്ഞ ദിവസമാണ് ജിയോ ഇതര നെറ്റ്‌വർക്കുകളിലേക്ക് ജിയോയിൽ നിന്നും ചെയ്യുന്ന ഫോൺകോളുകൾക്ക് ചാർജ് ഏർപ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്. 6 പൈസയാണ് ഒരു മിനുട്ടിന് ചാർജ്. ജിയോ ഫോണുകളിലേക്കുള്ള കോളുകൾക്ക് പണം ഈടാക്കില്ല. ജിയോ ടു ജിയോ, ലാൻഡ്‌ലൈൻ, സോഷ്യൽ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കോളുകൾ എന്നിവക്ക് നിരക്ക് ബാധകമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP