Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ രജിസ്റ്ററും രാജ്യമൊട്ടാകെ നടപ്പിലാക്കുമെന്ന് ജെ പി നഡ്ഡ; ബിജെപി വർക്കിങ് പ്രസിഡന്റിന്റെ പ്രതികരണം പൗരത്വ നിയമം ഭേദഗതി ചെയ്തതിന് നന്ദി പറയാനെത്തിയ അഫ്ഗാൻ അഭയാർത്ഥികളുമായി കൂടിക്കാഴ്‌ച്ചക്ക് ശേഷം

പൗരത്വ രജിസ്റ്ററും രാജ്യമൊട്ടാകെ നടപ്പിലാക്കുമെന്ന് ജെ പി നഡ്ഡ; ബിജെപി വർക്കിങ് പ്രസിഡന്റിന്റെ പ്രതികരണം പൗരത്വ നിയമം ഭേദഗതി ചെയ്തതിന് നന്ദി പറയാനെത്തിയ അഫ്ഗാൻ അഭയാർത്ഥികളുമായി കൂടിക്കാഴ്‌ച്ചക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമം ഭേദഗതി ചെയ്തതിന് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്ററും രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡ. പൗരത്വ നിയമം ഭേദഗതി ചെയ്തതിന് നന്ദി അറിയിക്കാൻ എത്തിയ അഭയാർത്ഥികളുമായി കൂടിക്കാഴ്‌ച്ച നടത്തിയതിന് ശേഷമായിരുന്നു നഡ്ഡയുടെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിൽ നന്ദിയറിയിച്ച് അഫ്ഗാനിൽ നിന്നുള്ള അഭയാർഥികൾ നഡ്ഡയെ കാണാനെത്തിയിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജെപി നഡ്ഡ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല ദേശീയ പൗരത്വ രജിസ്റ്ററും സർക്കാർ കൊണ്ടുവരുമെന്നും നഡ്ഡ പറഞ്ഞു.

എൻ.ആർ.സി രാജ്യത്ത് മുഴുവനും നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി നേതാക്കളും മുമ്പ് ആവർത്തിച്ച് പറഞ്ഞിരുന്നതാണ്. എൻ.ആർ.സി നടപ്പിലാകുകയും പൗരത്വ ഭേദഗതിയിലൂടെ മുസ്ലീങ്ങൾ മാത്രം തഴയപ്പെടുകയും ചെയ്യുമെന്നതാണ് രാജ്യത്ത് ആശങ്കയും പ്രതിഷേധവും ഉണ്ടാവാൻ കാരണം. പ്രതിഷേധം തീവ്രമായിക്കൊണ്ടിരിക്കെ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പരാമർശമാണ് ജെ.പി നഡ്ഡയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

1955ലെ പൗരത്വനിയമത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. എന്നാൽ, ബില്ലിൽ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങൾക്ക് ഈ പരിഗണനയില്ല.

2014, ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വം നൽകുക. നേരത്തെ, 11 വർഷം ഇന്ത്യയിൽ താമസിച്ചാലേ പൗരത്വത്തിന് അർഹതയുണ്ടാകൂ. പുതിയ ബില്ലിൽ അത് അഞ്ച് വർഷം വരെ എന്നാക്കി കുറച്ചു. ആർക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കിൽ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയത്. എന്നാൽ, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റർ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബർ 20ന് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP