Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശരിഅത്ത് പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവർക്ക് വിലക്കേർപ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്; തീരുമാനം ഗർഭിണിയായ യുവതി നീതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ച സാഹചര്യത്തിൽ; മുത്തലാഖ് വിഷയത്തിൽ മെയ് 11 മുതൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

ശരിഅത്ത് പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവർക്ക് വിലക്കേർപ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്; തീരുമാനം ഗർഭിണിയായ യുവതി നീതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ച സാഹചര്യത്തിൽ; മുത്തലാഖ് വിഷയത്തിൽ മെയ് 11 മുതൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

ന്യൂഡൽഹി: ശരിഅത്ത് പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവർക്ക് സമുദായവിലക്ക് ഏർപ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഇതുമായി ബന്ധപ്പെട്ട് ഒരു പെരുമാറ്റച്ചട്ടം നിർമ്മിക്കുമെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികൾ അറിയിച്ചു.

മുസ്‌ലിം വിഭാഗക്കാർക്കിടയിലെ വിവാഹമോചന രീതിയായ 'മുത്തലാഖ്' സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നതിനിടെയാണ് ബോർഡിന്റെ പുതിയ തീരുമാനം. മുത്തലാഖിലൂടെ വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിതയായ ഗർഭിണിയായ മുസ്‌ലിം യുവതി നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചത് അടുത്തിടെയാണ്. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുമാണ്. മെയ് 11 മുതൽ ഭരണഘടനാ ബെഞ്ച് പ്രശ്‌നത്തിൽ വാദം കേൾക്കും.

അയോധ്യക്കേസിൽ സുപ്രീംകോടതി തീരുമാനം അംഗീകരിക്കുമെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. അയോധ്യ ബാബറി മസ്ജിദ് ഭൂമി തർക്കം മതപരവും വികാരപരവുമാണെന്നും അതു ചർച്ചയിലൂടെ പരിഹരിക്കാൻ വീണ്ടും ശ്രമിക്കണമെന്നുമാണ് സുപ്രീംകോടതി നിർദ്ദേശം. കക്ഷികൾ പരസ്പരം വിട്ടുവീഴ്ചയ്ക്കു തയാറാവണമെന്നും ചർച്ചകൾക്കു താൻ തന്നെ മധ്യസ്ഥനാവാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ വ്യക്തമാക്കിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP