Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭക്ഷണം തികഞ്ഞില്ല; വിവാഹസത്ക്കാരത്തിന് ഒടുവിൽ കൈയാങ്കളിയും കസേരയേറും; ആവോളം മദ്യം അകത്തു ചെന്നപ്പോൾ പുരുഷന്മാർ പരിപാടി അലങ്കോലമാക്കി; ലുധിയാനയിലെ ഒരു വിവാഹപാർട്ടിക്കൊടുവിൽ സംഭവിച്ചത്

ഭക്ഷണം തികഞ്ഞില്ല; വിവാഹസത്ക്കാരത്തിന് ഒടുവിൽ കൈയാങ്കളിയും കസേരയേറും; ആവോളം മദ്യം അകത്തു ചെന്നപ്പോൾ പുരുഷന്മാർ പരിപാടി അലങ്കോലമാക്കി; ലുധിയാനയിലെ ഒരു വിവാഹപാർട്ടിക്കൊടുവിൽ സംഭവിച്ചത്

ലുധിയാന: ഭക്ഷണം തികയാഞ്ഞതിനെ തുടർന്ന് വിവാഹപാർട്ടി ഒടുവിൽ അലങ്കോലമായി. ലുധിയാനയിൽ ഒരു വിവാഹപാർട്ടിയുടെ അവസാനമാണ് ഭക്ഷണം തികയാതെ വന്നതിനെ തുടർന്നുള്ള കലഹം കൈയാങ്കളിയിൽ അവസാനിച്ചത്. പാർട്ടിക്കിടെ ആവോളം മദ്യം അകത്താക്കിയ അതിഥികൾ പിന്നീട് ഭക്ഷണം തികയാതെ വന്നപ്പോൾ അക്രമാസക്തരാകുകയായിരുന്നു.

അതിഥികൾ തമ്മിൽ അടിപിടി ആരംഭിച്ചതോടെയാണ് പാർട്ടി അലങ്കോലമായത്. പരസ്പരം കസേരയും പ്ലേറ്റും എടുത്ത് എറിയുന്നതു വ്യക്തമാക്കുന്ന വീഡിയോയും പുറത്തായിട്ടുണ്ട്. ആവശ്യത്തിലധികം മദ്യം അകത്തു ചെന്നതാണ് പ്രശ്‌നങ്ങൾക്കു കാരണമായതെന്ന് ലോക്കൽ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മദ്യം കഴിച്ച് 'ഫിറ്റാ'യി ചിലർ നിലത്തു കിടക്കുന്നതും മറ്റു ചിലർ കസേരയിൽ തന്നെ ബോധം കെട്ട് ഇരിക്കുന്നതായും കാണാൻ സാധിക്കും.

അക്രമാസക്തരായ അതിഥികളെ ആശ്വസിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ മറ്റു ചിലർ പ്ലേറ്റുകൾ ആകാശത്തേയ്ക്ക് ചുഴറ്റി എറിയുന്നുണ്ടായിരുന്നു. പരസ്പരം കസേരകൾ എടുത്ത് അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. നിലത്തെല്ലാം ഭക്ഷണത്തിന്റെയും പ്ലേറ്റുകളുടേയും അവശിഷ്ടങ്ങൾ വീണു കിടക്കുന്നതായും വ്യക്തം. അടിപടിക്കിടെ പെട്ടു പോയ സ്ത്രീകളും കുട്ടികളും സ്ഥലത്തു നിന്നു രക്ഷപ്പെടാൻ പരക്കം പായുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

ഭക്ഷണം തീർന്നുപോയതിനെ തുടർന്നാണ് അതിഥികൾ അക്രമാസക്തരായെങ്കിലും മദ്യം കഴിച്ചതിന്റെ ആവേശത്തിലാണ് പരസ്പരം കൈയാങ്കളിയിൽ എത്തിച്ചേർന്നതെന്ന് പ്രാദേശിക വാസി വ്യക്തമാക്കുന്നു. പാർട്ടിക്കിടെ ഭക്ഷണം തീർന്നു പോകുന്നത് ചിലയിടങ്ങളിൽ സംഭവിക്കാറുണ്ടെങ്കിലും അതിഥികൾ അക്രമാസക്തരായി പ്ലേറ്റും കസേരയും എടുത്ത് എറിയുന്ന ദൃശ്യങ്ങൾ വിദേശ മാധ്യമങ്ങളിൽ പോലും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP