Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിത ഭാരം കാരണം ലിഫ്റ്റ് പണിമുടക്കി; ബിഹാറിൽ സർക്കാർ ഗസ്റ്റ്ഹൗസിൽ അമിത് ഷായും കൂട്ടരും കുടുങ്ങി; ഗൂഢാലോചനയെന്ന് ബിജെപി

അമിത ഭാരം കാരണം ലിഫ്റ്റ് പണിമുടക്കി; ബിഹാറിൽ സർക്കാർ ഗസ്റ്റ്ഹൗസിൽ അമിത് ഷായും കൂട്ടരും കുടുങ്ങി; ഗൂഢാലോചനയെന്ന് ബിജെപി

പാട്‌ന: ബിഹാറിൽ സന്ദർശനത്തിനെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും സംഘവും ലിഫ്റ്റിൽ കുടുങ്ങി. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം കയറിയ ലിഫ്റ്റിലാണ് അമിത് ഷാ കുടുങ്ങിയത്. അമിത ഭാരം കാരണം പ്രവർത്തിക്കാതെ വന്നതോടെയാണ് നേതാവ് പെട്ടത്. പാട്‌നയിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. ഏതാണ്ട് 40 മിനിട്ടു നേരം ലിഫ്റ്റ് പ്രവർത്തനരഹിതമായി.

പാട്‌നയിലെ സർക്കാർ ഗസ്റ്റ് ഹൗസിലെ തന്റെ മുറിയിലേക്ക് പോവുന്നതിന് താഴത്തെ നിലയിൽ വച്ച് ലിഫ്റ്റിൽ കയറിയതായിരുന്നു അമിത് ഷാ. രണ്ടാം നിലയിൽ എത്തിയപ്പോഴേക്കും പൊടുന്നനെ ലിഫ്റ്റ് നിന്നു പോവുകയായിരുന്നു. വാതിലും തുറക്കാൻ പറ്റാത്ത അവസ്ഥയായി. രാത്രി സമയം ആയിരുന്നതിനാൽ തന്നെ ലിഫ്റ്റ് ഓപ്പറേറ്റർ ഉണ്ടായിരുന്നില്ല. ഷായ്‌ക്കൊപ്പം ബിഹാർ ബിജെപിയുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ്, സെക്രട്ടറി നാഗേന്ദ്ര, ജനറൽ സെക്രട്ടറി സൗദാൻ സിങ് എന്നിവരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. മൊബൈലിൽ അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്‌നൽ ലഭിക്കാതെ വന്നതിനെ തുടർന്ന് അതും നിഷ്ഫലമായി. തുടർന്ന് ഷായുടെ സുരക്ഷ സുരക്ഷാ ഉദ്യോഗസ്ഥർ വാതിൽ പൊളിച്ച് ഷായേയും മറ്റുള്ളവരേയും പുറത്തിറക്കുകയായിരുന്നു.

അതേസമയം, ലിഫ്റ്റ് പ്രവർത്തിക്കാത്തത് ബിഹാറിൽ ബിജെപിയും നിതീഷ് കുമാർ സർക്കാരുമായുള്ള വാക്‌പോരിന് ഇടയാക്കിയിട്ടുണ്ട്. ലിഫ്റ്റ് പ്രവർത്തിക്കാത്തതിന് പിന്നിൽ ഗൂഢാലോചന തള്ളാനാവില്ലെന്ന് മുതിർന്ന ബിജെപി നേതാവ് സി.പി.താക്കൂർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP