Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ 11 മണി മുതൽ രണ്ട് മണിവരെ മദ്യം ഓർഡർ ചെയ്യാം; ആവശ്യക്കാരുടെ വീട്ടിൽ സാധനമെത്തുക രണ്ട് മണിമുതൽ അഞ്ച് മണിവരെയുള്ള സമയത്തിനിടക്കും; മദ്യത്തിന് ഹോം ഡെലിവറി സംവിധാനവുമായി പശ്ചിമബം​ഗാൾ സർക്കാർ

രാവിലെ 11 മണി മുതൽ രണ്ട് മണിവരെ മദ്യം ഓർഡർ ചെയ്യാം; ആവശ്യക്കാരുടെ വീട്ടിൽ സാധനമെത്തുക രണ്ട് മണിമുതൽ അഞ്ച് മണിവരെയുള്ള സമയത്തിനിടക്കും; മദ്യത്തിന് ഹോം ഡെലിവറി സംവിധാനവുമായി പശ്ചിമബം​ഗാൾ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമായതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി പശ്ചിമ ബംഗാൾ സർക്കാർ. ബം​ഗാളിൽ മദ്യം ഹോം ഡെലിവറി സംവിധാനം വഴി വിതരണം നടത്താൻ തീരുമാനിച്ചതായി ഇന്ത്യ ടുഡെയാണ് റിപ്പോർട്ട് ചെയ്യുന്നത്. എക്‌സൈസ് ഡയറക്ടറേറ്റ് വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 2 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലാണ് മദ്യം വിതരണം ചെയ്യുക. നേരത്തെ ബേക്കറി ഷോപ്പുകളെ നിശ്ചിത സമയം തുറക്കുന്നതിന് സർക്കാർ അനുവദിച്ചിരുന്നു.

ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ സംസ്ഥാനത്തെ ഭൂരിഭാഗം മദ്യഷോപ്പുകളും അടച്ചിരുന്നു. ഇനിയും അവ അങ്ങനെ തന്നെ തുടരും. മദ്യം ഹോം ഡെലിവറി നടത്താനുള്ള തീരുമാനം. വ്യാജമദ്യ വിൽപ്പനക്ക് തടയിടാൻ ഈ തീരുമാനത്തിന് കഴിയുമെന്ന് ഡയറക്ടറേറ്റ് വൃത്തങ്ങൾ പറഞ്ഞു. പൊലീസ് സ്റ്റേഷൻ വഴി റിട്ടെയിൽ കച്ചവടക്കാർക്ക് ഡെലിവറി നടത്തുന്നതിന് വേണ്ടിയുള്ള പാസ് നൽകും. രാവിലെ 11 മണിക്കും ഉച്ചക്ക് 2 മണിക്കും ഇടയിൽ ഉപഭോക്താക്കൾക്ക് മദ്യത്തിന് വേണ്ടി ഷോപ്പുകളെ ബന്ധപ്പെടാം.

കേരളവും നേരത്തേ ഓൺലൈനായി മദ്യം വിതരണം ചെയ്യാൻശ്രമം നടത്തിയിരുന്നു. എന്നാൽ, . ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയായിരുന്നു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാർഗനിർദ്ദേശങ്ങളിൽ ഇല്ല. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതിനാൽ നടപടിയിൽനിന്ന് പിന്മാറണമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം.

കേരളത്തെ കൂടാതെ മേഘാലയവും മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കത്തയച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആളുകൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മദ്യം ലഭിക്കാത്തതിനാൽ വിത്‌ഡ്രോവൽ സിൻഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലർ കാണിക്കുന്നുണ്ട്. ഇത്തരക്കാർക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം മദ്യം നൽകാൻ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP