Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ സന്ദേശ നിയന്ത്രണത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ; ഇന്ത്യയിൽ പരാതിപരിഹാര ഓഫിസറെ നിയമിച്ച് വാട്‌സാപ്; വ്യാജ വാർത്തകളുൾപ്പടെ ഉള്ള പരാതികൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ; സുരക്ഷ ആവശ്യം ശക്തമാക്കിയത് തിരഞ്ഞെടുപ്പടുത്തതും ആൾക്കൂട്ടക്കൊലപാതകങ്ങൾ വർധിച്ചതിനും പിന്നാലെ

വ്യാജ സന്ദേശ നിയന്ത്രണത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ; ഇന്ത്യയിൽ പരാതിപരിഹാര ഓഫിസറെ നിയമിച്ച് വാട്‌സാപ്; വ്യാജ വാർത്തകളുൾപ്പടെ ഉള്ള പരാതികൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ; സുരക്ഷ ആവശ്യം ശക്തമാക്കിയത് തിരഞ്ഞെടുപ്പടുത്തതും ആൾക്കൂട്ടക്കൊലപാതകങ്ങൾ വർധിച്ചതിനും പിന്നാലെ

ഡൽഹി: വ്യാജവാർത്തകൾ ഉൾപ്പെടെയുള്ള പരാതികൾ പരിഹരിക്കാൻ ഇന്ത്യയിൽ പരാതിപരിഹാര ഓഫിസറെ നിയമിച്ച് വാട്‌സാപ്. ഗ്ലോബൽ കസ്റ്റമർ ഓപറേഷൻസ് ലോക്കലൈസേഷൻ ഡയറക്ടർ കോമൾ ലാഹിരിക്കാണു ചുമതല നൽകിയിരിക്കുന്നത്. വ്യാജസന്ദേശങ്ങളെ തുടർന്നു രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുക്കണമെന്നു വാട്‌സാപ്പിനോടു സർക്കാർ ആവശ്യപ്പെട്ടിരുന്നു.

പുതിയ ഓഫിസറെ നിയമിച്ച കാര്യം വെബ്‌സൈറ്റിലൂടെയാണു വാട്‌സാപ് അറിയിച്ചത്. മൊബൈൽ ആപ്, ഇമെയിൽ തുടങ്ങിയവ വഴി പരാതികൾ അറിയിക്കാം. മൊബൈൽ ആപ്പിലെ സെറ്റിങ്‌സ് ഓപ്ഷനിൽ ചെന്നു പരാതി സമർപ്പിക്കാൻ സാധിക്കുമെന്നാണു വെബ്‌സൈറ്റിൽ പറയുന്നത്.

വാട്‌സാപ്പിന്റെ പ്രധാന വിപണിയായ ഇന്ത്യയിൽ 200 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. കൂട്ടത്തോടെയുള്ള മെസേജ് അയക്കൽ ഒഴിവാക്കുന്നതിനു കഴിഞ്ഞ ജൂലൈയിൽ ഫോർവേഡ് ഓപ്ഷനിൽ കമ്പനി നിയന്ത്രണം വരുത്തിയിരുന്നു. ഒരു തവണ അഞ്ചു പേർക്കു മാത്രമായി ഫോർവേഡിങ് ചുരുക്കി. സന്ദേശങ്ങൾക്കൊപ്പം ഫോർവേഡ് എന്നും രേഖപ്പെടുത്തി. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാട്‌സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതു തടയണമെന്നാണു കേന്ദ്രനിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP