Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫഡ്നാവിസിന്റെ അഭിമുഖമെടുത്ത് അഞ്ചാം ക്ലാസുകാരി താരമായി; മുഖ്യമന്ത്രിയുടെ ഇന്റർവ്യൂ എടുത്തത് പഠനാവശ്യത്തിന്

ഫഡ്നാവിസിന്റെ അഭിമുഖമെടുത്ത് അഞ്ചാം ക്ലാസുകാരി താരമായി; മുഖ്യമന്ത്രിയുടെ ഇന്റർവ്യൂ എടുത്തത് പഠനാവശ്യത്തിന്

മുംബൈ: പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിമാരുടേയും ഉൾപ്പെടെയുള്ള അധികാര സ്ഥാനങ്ങളിലുള്ളവരെ അഭിമുഖം നടത്തുക മാദ്ധ്യമ പ്രവർത്തകർക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയാണോ? വേണമെന്ന് വച്ചാൽ ആർക്കും സാധിക്കും.

മഹാരാഷ്ട്രയിൽ ബിജെപി ഭരണം പിടിച്ചതോടെ താരമായ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി കസേരയിലാണ് ഇപ്പോൾ. ഇതു മനസ്സിലാക്കി തന്നെയാണ് പതിനൊന്ന് വയസ്സുള്ള ദൃഷ്ടി അഭിമുഖത്തിനായി മുഖ്യമന്ത്രിയെ തന്നെ തെരഞ്ഞെടുത്തത്.

ഫഡ്‌നാവിസിന്റെ അയൽക്കാരിയാണ് ദൃഷ്ടിയെന്ന് പറയാം. പക്ഷേ നേരിട്ട് പരിചയവുമില്ല. സ്‌കൂളിലെ ഗൃഹപാഠത്തിനായി ഒരു വ്യക്തിയുടെ അഭിമുഖം എടുക്കണം. എന്നാൽ അത് മുഖ്യമന്ത്രി തന്നെയാകട്ടേ എന്ന് കൊച്ചുമിടുക്കി ഉറപ്പിച്ചു.

ഫഡ്‌നാവിസ് താമസിച്ചിരുന്ന സഹ്യാദ്രി ഗസ്റ്റ് ഹൗസിനു സമീപം താമസിക്കുന്ന ദൃഷ്ടി ഹർചന്ദറായി ആണ് ഈ കൊച്ചുമിടുക്കി. അഭിമുഖത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെന്ന ദൃഷ്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ മടക്കി അയച്ചു. എന്നാൽ വിട്ടുകൊടുക്കാൻ അവൾ തയാറായില്ല. മുഖ്യമന്ത്രിക്കൊരു കത്തയച്ചു.

എന്നാൽ തോറ്റ് പിന്മാറാൻ തയ്യാറായിരുന്നില്ല ദൃഷ്ടി. വീട്ടിലെത്തിയ അവൾ ബുക്കിൽ നിന്ന് ഒരു പേജ് കീറിയെടുത്ത് ഫഡ്‌നാവിസിന് ഒരു കത്ത് തയ്യാറാക്കി. പഠനത്തിന്റെ ഭാഗമായി എനിക്ക് താങ്കളെ ഇന്റർവ്യൂ ചെയ്താൽ കൊള്ളാമെന്നുണ്ട്. പക്ഷേ താങ്കളെ കാണാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല.

അതിനാൽ എന്റെ മൊബൈൽ നമ്പർ ഈ കത്തിൽ ചേർക്കുന്നു. കത്ത് കിട്ടിയാൽ ദയവായി എന്നെ വിളിക്കണം. കത്തിനൊപ്പം വിലാസവും നൽകിയിരുന്നു. ദയവായി ഈ കത്ത് അവഗണിക്കരുതെന്ന അഭ്യർത്ഥനയും അവസാനം ചേർത്തു. ഫഡ്‌നാവിസിന്റെ അഭിമുഖത്തിനായി നിരവധി അപേക്ഷകളാണ് ഓഫീസിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. പത്ര, ദൃശ്യമാദ്ധ്യമങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് മിക്കവാറും എണ്ണം. അതിനിടെയിൽ ദൃഷ്ടിയുടെ അഭിമുഖാവശ്യവും മുഖ്യമന്ത്രി കണ്ടു. അതോടെ ദൃഷ്ടിയുടെ ആഗ്രഹം നടന്നു.

കത്ത് കണ്ട മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിട്ട് ദൃഷ്ടിയെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ഹോം വർക്ക് പൂർത്തീകരിക്കാനായി അഭിമുഖം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച ദൃഷ്ടി താരവുമായി.

അഭിമുഖത്തെ കുറിച്ച് ഫഡ്‌നാവിസ് ട്വറ്ററിലും കുറിച്ചു. എന്നെ കൊച്ചു മിടുക്കി അൽഭുതപ്പെടുത്തി. ഏതൊരു മാദ്ധ്യമ പ്രവർത്തകയയേയും പോലെയായിരുന്നു ചോദ്യങ്ങൾ. വിദ്യാഭ്യാസ മേഖലയിൽ എന്തു ചെയ്യുമെന്നും വിലനിയന്ത്രണത്തിൽ എന്താണ് മനസ്സിലെന്നുമൊക്കെ ദൃഷ്ടി ചോദിച്ചെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP