Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജീവ് ഗാന്ധി വധക്കേസ് പ്രതിക്ക് മാപ്പു നൽകിയ സോണിയ ഗാന്ധിയെ മാതൃകയാക്കണം: പ്രതികൾക്ക് മാപ്പു നൽകണമെന്ന് നിർഭയയുടെ അമ്മയോട് ഇന്ദിരാ ജയ്സിങ്; അതുപറയാൻ അവരാരാണെന്ന് നിർഭയുടെ അമ്മ; ശക്തമായി പ്രതികരിച്ച് നിർഭയുടെ അമ്മ

രാജീവ് ഗാന്ധി വധക്കേസ് പ്രതിക്ക് മാപ്പു നൽകിയ സോണിയ ഗാന്ധിയെ മാതൃകയാക്കണം: പ്രതികൾക്ക് മാപ്പു നൽകണമെന്ന് നിർഭയയുടെ അമ്മയോട് ഇന്ദിരാ ജയ്സിങ്; അതുപറയാൻ അവരാരാണെന്ന് നിർഭയുടെ അമ്മ; ശക്തമായി പ്രതികരിച്ച് നിർഭയുടെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങിനെതിരെ നിർഭയയുടെ അമ്മ. അമ്മയായ ആശാ ദേവിയുടെ വേദന താൻ മനസിലാക്കുന്നുവെന്ന് പറഞ്ഞാണ് പ്രതികളോട് ക്ഷമിക്കണമെന്ന് ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ച മാതൃക പിന്തുടരണമെന്ന് ആശാ ദേവിയോട് താൻ അപേക്ഷിക്കുന്നതായി ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു. ഞങ്ങൾ ആശാ ദേവിക്കൊപ്പമുണ്ടെന്നും എന്നാൽ വധശിക്ഷയ്ക്ക് എതിരാണെന്നും ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ദിര ജെയ്‌സിങ്ങിന് മറുപടിയുമായി നിർഭയയുടെ അമ്മ ആശാദേവിയും രംഗത്തെത്തി. തനിക്ക് ഇത്തരം ഉപദേശം തരാൻ ഇന്ദിര ജെയ്‌സിങ് ആരാണെന്ന് അവർ ചോദിച്ചു. ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെക്കാൻ അവർക്കെങ്ങനെ ധൈര്യം വന്നുവെന്ന് വിശ്വസിക്കാൻ പോലും തനിക്ക് സാധിക്കുന്നില്ല. ഇവരെ പോലുള്ളവർ ഉള്ളതുകൊണ്ടാണ് രാജ്യത്തെ ബലാൽസംഗ കേസിലെ ഇരകൾക്ക് നീതി കിട്ടാത്തത്. ബലാൽസംഗ കേസ് പ്രതികളെ പിന്തുണച്ചാണ് അവർ ജീവിക്കുന്നത്. അതുകൊണ്ടാണ്? രാജ്യത്ത് ബലാൽസംഗങ്ങൾ അവസാനിക്കാത്തത്. രാജ്യം മുഴുവൻ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

അതേസമയം, ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. പ്രതികളിലൊരാളുടെ ദയാഹർജി തള്ളിയതിനു പിന്നാലെ, ഡൽഹി പട്യാല കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റാനാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്.

ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ രാവിലെ തള്ളിയിരുന്നു. ദയാഹർജി ഇന്നലെ രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനു കൈമാറിയത്. ദയാഹർജി തള്ളണമെന്ന ശുപാർശയോടെയാണ് ദയാഹർജി നൽകിയത്. ഇതു ലഭിച്ച് മണിക്കൂറുകൾക്കകമാണ് രാഷ്ട്രപതി ദയാഹർജി തള്ളിയത്. ജനുവരി 22 നാണ് നാലു പ്രതികളെയും തൂക്കിലേറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP