Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരാൾ എന്നോട് ചോദിച്ചു താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്ര തിളക്കമുണ്ടായതെന്ന്?; സൗന്ദര്യരഹസ്യവും ജീവിതവിജയത്തിനുള്ള പാഠങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരാൾ എന്നോട് ചോദിച്ചു താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്ര തിളക്കമുണ്ടായതെന്ന്?; സൗന്ദര്യരഹസ്യവും ജീവിതവിജയത്തിനുള്ള പാഠങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : തന്റെ മുഖകാന്തിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾക്ക് അർഹരായ കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു മോദി തന്റെ മുഖത്തിന്റെ തിളക്കത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. 2020ലെ ധീരതാ പുരസ്‌കാരത്തിന് അർഹരായ 49 കുട്ടികൾക്ക് പ്രധാനമന്ത്രി ജീവിതപാഠങ്ങളും ഉപദേശങ്ങളും പകർന്നു നൽകി.

കുറേ വർഷം മുൻപ് ഒരാൾ എന്നോട് ചോദിച്ചു താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്ര തിളക്കമുണ്ടായതെന്ന്. എനിക്ക് ലളിതമായ ഉത്തരമാണ് ഉണ്ടായിരുന്നത്. ഞാൻ കഠിനമായി ജോലി ചെയ്യും. ഞാൻ നന്നായി വിയർക്കുന്നതു കൊണ്ട് എന്റെ മുഖവും മസാജ് ചെയ്യും. അതുകൊണ്ട് ചർമ്മത്തിന് തിളക്കമുണ്ടാകുകയും ചെയ്യും.' പ്രധാനമന്ത്രി പറഞ്ഞു.

ദിവസത്തിൽ നാലു തവണയെങ്കിലും കുട്ടികൾ നന്നായി വിയർക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസ്സിലാക്കിവയ്ക്കണം. കഠിനമായി അധ്വാനിക്കുകയും അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യണം. ജീവിതത്തിൽ എത്ര പുരസ്‌കാരങ്ങൾ ലഭിച്ചാലും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.

അവാർഡുകളും അംഗീകാരങ്ങളും ലഭിക്കുമ്പോൾ ആളുകൾ രണ്ട് വഴികളാണ് തെരഞ്ഞെടുക്കാറുള്ളത്. അവർ അഹങ്കാരികളാകുയും അധ്വാനിക്കുന്നത് നിർത്തുകയും ചെയ്യും. എന്നാൽ മറ്റു ചിലർക്ക് പുരസ്‌കാരങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജോലി ചെയ്യുന്നതിനുള്ള പ്രോത്സാഹനമാണ് പ്രധാനമന്ത്രി പറഞ്ഞു പുരസ്‌കാരങ്ങൾ ഒന്നിന്റെയും അവസാനമല്ല, അവ ജീവിതത്തിന്റെ തുടക്കമാണ് - മോദി കുട്ടികളോട് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 49 കുട്ടികളോടായിരുന്നു പ്രധാനമന്ത്രി സംവദിച്ചത്. ജമ്മു കശ്മീരിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ കുട്ടികൾ സംഘത്തിൽ ഉണ്ടായിരുന്നു. ധീരതയ്ക്കുള്ള പുരസ്‌കാരത്തിനു പുറമെ കലാസാംസ്‌കാരിക രംഗത്തും സാമൂഹ്യസേവനത്തിനും പഠനമികവിനും സ്‌പോർട്‌സിനും പുതിയ കണ്ടുപിടുത്തങ്ങൾക്കും പുരസ്‌കാരങ്ങൾ ലഭിച്ചവരും പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള പരിപാടിയിൽ പങ്കെടുത്തു.

ഇത്ര ചെറിയ പ്രായത്തിൽ തന്നെ വലിയ കർത്തവ്യങ്ങൾ നിർവഹിച്ച നിങ്ങൾ പ്രചോദനമാണെന്നും ഭാവിയിലും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെയെന്നും മോദി കുട്ടികളോട് ആശംസിച്ചു. പ്രയാസമേറിയ സാഹചര്യങ്ങളെ നേരിടാനുള്ള ധൈര്യമുണ്ടെന്ന് കുട്ടികൾ തെളിയിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP