Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാം ഭാര്യയിൽ കുഞ്ഞു ജനിച്ചതോടെ ഒന്നാം ഭാര്യയെ തിരിഞ്ഞ് നോക്കാതെ ഭർത്താവ്; രണ്ടാം ഭാര്യയ്‌ക്കൊപ്പം ഭർത്താവ് താമസവും പതിവാക്കിയതോടെ പക കയറി യുവതി; ദേഷ്യം സഹിക്കാതെ ഭർത്താവിന്റെ ജനനേന്ദ്രീയം കത്രികയ്ക്ക് മുറിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

രണ്ടാം ഭാര്യയിൽ കുഞ്ഞു ജനിച്ചതോടെ ഒന്നാം ഭാര്യയെ തിരിഞ്ഞ് നോക്കാതെ ഭർത്താവ്; രണ്ടാം ഭാര്യയ്‌ക്കൊപ്പം ഭർത്താവ് താമസവും പതിവാക്കിയതോടെ പക കയറി യുവതി; ദേഷ്യം സഹിക്കാതെ ഭർത്താവിന്റെ ജനനേന്ദ്രീയം കത്രികയ്ക്ക് മുറിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

മറുനാടൻ ഡെസ്‌ക്‌

മുസ്സഫർനഗർ: കുഞ്ഞുണ്ടായില്ല എന്ന കാരണത്താൽ രണ്ടാമത് വിവഹം കഴിച്ച ഭർത്താവിന്റെ ജനനേന്ദ്രീയം മുറിച്ച് ഒന്നാം ഭാര്യ. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം. ഗുരുതരമായി മുറിവേറ്റ യുവാവ് ചികിത്സയിലാണ്. ആദ്യ ഭാര്യയിൽ കുട്ടികളുണ്ടാകാഞ്ഞതിനാൽ ഇവരുടെ സമ്മതത്തോടെയാണ് യുവാവ് രണ്ടാമത് വിവാഹം കഴിച്ചത്. അടുത്തിടെ രണ്ടാം ഭാര്യയിൽ ഇയാൾക്ക് കുട്ടിയുണ്ടാകുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം ഒന്നാം ഭാര്യയെ ശ്രദ്ധിക്കാതെ ഇയാൾ പുതിയ ഭാര്യയ്‌ക്കൊപ്പം താമസം പതിവാക്കി.

ഇതിൽ പക കയറിയ യുവതി ഭർത്താവിന്റെ ജനനേന്ദ്രീയം കത്രിക ഉപയോഗിച്ച് മുറിക്കുകയായിരുന്നു. മുസഫർ നഗറിലെ മിമലാന എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് സംഭവം. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയിൽ ആദ്യ ഭാര്യയ്‌ക്കെതിരെ കോട്ട്വാലി പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP