Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരൾച്ച വന്നപ്പോൾ കിണറിൽ നിന്നു വെള്ളമെടുക്കാൻ വിസമ്മതിച്ചു; മനംനൊന്ത യുവാവു ഭാര്യക്കായി കിണർ കുഴിച്ചു; ഒറ്റയ്ക്കുള്ള പരിശ്രമം വിജയം കണ്ടത് 40 ദിവസത്തിനൊടുവിൽ

വരൾച്ച വന്നപ്പോൾ കിണറിൽ നിന്നു വെള്ളമെടുക്കാൻ വിസമ്മതിച്ചു; മനംനൊന്ത യുവാവു ഭാര്യക്കായി കിണർ കുഴിച്ചു; ഒറ്റയ്ക്കുള്ള പരിശ്രമം വിജയം കണ്ടത് 40 ദിവസത്തിനൊടുവിൽ

മുംബൈ: വരൾച്ച വന്നപ്പോൾ കിണറിൽ നിന്നു വെള്ളമെടുക്കാൻ ഭാര്യക്ക് അയൽവാസികൾ അനുമതി നിഷേധിച്ചതിൽ മനംനൊന്ത് യുവാവ് ഒറ്റയ്ക്കു കിണർ കുഴിച്ചു. 40 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണു കലംബേശ്വർ ഗ്രാമത്തിലെ ബാപ്പുറാവു താജ്നേ എന്ന യുവാവ് കിണർ കുഴിച്ചത്.

തന്റെ ഭാര്യക്ക് വെള്ളം നിഷേധിച്ചപ്പോൾ വല്ലാതെ വിഷമിച്ചിരുന്നു ഈ യുവാവ്. വരൾച്ചയിൽ കൊടുംബിരി കൊണ്ട ഗ്രാമവാസികൾക്ക് വെള്ളം നൽകാൻ കലംബേശ്വർ ഗ്രാമത്തിലെ വീട്ടുടമസ്ഥർ പലരും വിസമ്മതിക്കുകയായിരുന്നു.എങ്കിലും ഉള്ളിലെ വിഷമം വേദനയായി അവിടെത്തന്നെ ഇയാൾ ഒതുക്കിവച്ചില്ല. പകരം ചെയ്തത് ഒരു കിണർ കുഴിക്കുക എന്നതായിരുന്നു.

ഒരുതുള്ളി വെള്ളം കുടിക്കാനില്ലാതെ പൊറുതിമുട്ടുമ്പോൾ തന്റെ ഭാര്യക്ക് വെള്ളം നിഷേധിച്ച അധികതരുടെ നടപടിയാണ് പിന്നോക്കക്കാരൻ കൂടിയായ ബാപ്പുറാവു താജ്നേയേ ഈ വലിയ ലക്ഷ്യത്തിലേക്ക് കൊണ്ടെത്തിച്ചത്. നാലും അഞ്ചും ആളുകൾ ചെയ്യേണ്ട ജോലി ഇയാൾ ഒറ്റക്ക് ചെയ്ത് തീർക്കുകയായിരുന്നു. വാശിയും ഒപ്പം ഭാര്യയോടുമുള്ള സ്നേഹവുമാണ് ബാപ്പുറാവുവിനെ വിജയത്തിൽ എത്തിച്ചത്. ഇനി ഉയർന്ന ജാതിക്കാരുടെ വീടുകളിൽ പോകാതെ ആ ഗ്രാമത്തിലെ എല്ലാവർക്കും ബാപ്പുറാവു കുഴിച്ച കിണറിൽ നിന്ന് വെള്ളമെടുക്കാനും ഇതു വഴിയൊരുക്കി.

മഹാരാഷ്ട്രയിലെ വഷീം ജില്ലയിലാണ് കലംബേശ്വർ. ഇതുവരെ ഒരു കിണർ പോലും കുഴിക്കാത്ത ബാപ്പുറാവു ആദ്യമായാണ് ഇത്തരം ഒരു ഉദ്യമത്തിനു മുതിർന്നത്. ദിവസം ആറ് മണിക്കൂർ ഇതിനായി ചിലവഴിച്ചു. തമാശ കാണിക്കുകയാണെന്ന വിചാരത്തിൽ സ്വന്തം കുടുംബത്തിൽ നിന്നു പോലും ആരും സഹായത്തിനെത്തിയില്ല. പാറ മാത്രമുള്ള മൊട്ടക്കുന്നിൽ വെള്ളമുണ്ടാകില്ല എന്ന് നാട്ടുകാരും പറഞ്ഞു. മൂന്ന് കുഴൽകിണറുകൾ ഇവിടെ ഉള്ളതായും അവർ ഓർമ്മപ്പെടുത്തി .എന്നാൽ പിന്മാറാൻ ബാപ്പുറാവു തയ്യാറായില്ല. അങ്ങനെ തന്റെ ലക്ഷ്യത്തിൽ ഇയാൾ വിജയം കണ്ടു. പ്രാർത്ഥന മാത്രമാണ് കൈമുതലായുണ്ടായിരുന്നതെന്ന് ഈ തൊഴിലാളി പറയുന്നു. വെള്ളം നിഷേധിച്ച ഗൃഹനാഥനു തക്ക മറുപടിയാണ് തന്റെ പരിശ്രമത്തിലൂടെ ബാപ്പുറാവു നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP