Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സഹായത്തോടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പിതാവിന് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഉറക്കിയശേഷം; കുറ്റകൃത്യത്തിന് കൂട്ട് നിന്ന പെൺകുട്ടിയുടെ അമ്മ ഒളിവിൽ; മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സഹായത്തോടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പിതാവിന് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഉറക്കിയശേഷം; കുറ്റകൃത്യത്തിന് കൂട്ട് നിന്ന പെൺകുട്ടിയുടെ അമ്മ ഒളിവിൽ; മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ് : തെലങ്കാനയ്ക്കും ഉത്തർപ്രദേശിനും ത്രിപുരയ്ക്കും ശേഷം ​ഗുജറാത്തിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സഹായത്തോടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഗുജറാത്തിലെ ഭൂട്ടിയ ഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ടുകാരിയാണ് ക്രൂര പീഡനത്തിനിരയായത്. ഒരു വർഷത്തോളമായി മൂന്നു പുരുഷന്മാർ ചേർന്നു മകളെ ബലാത്സംഗം ചെയ്യുകയാണെന്നും അമ്മ ഇതിനു കൂട്ടുനിന്നെന്നും കാണിച്ച് പിതാവാണ് പൊലീസിൽ പരാതി നൽകിയത്. അമ്മയാണ് മൂന്നു പുരുഷന്മാരെയും വീട്ടിലെത്തിച്ചതെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നത്.

സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്ന അമ്മ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
പിതാവിന് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമാണ് യുവാക്കൾ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി മൊഴി നൽകി. ശാന്തി ദന്തുകിയ(46), ബാബുഭായി സർതൻപര (43), ചന്ദ്രേഷ് സർതൻപര (32) എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

തെലങ്കാനയിലെ യുവ മൃ​ഗഡോക്ടറെ ക്രൂര ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി രാജ്യം ഞെട്ടലോടെ കണ്ടത്. അതിന് ശേഷം ഉന്നാവോ പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ഇന്നലെ ത്രിപുരയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയിരുന്നു. പ്രതികൾക്കെതിരെ രാജ്യമെമ്പാടും വൻ പ്രതിഷേധമാണ് ഉയരുമ്പോഴാണ് ​ഗുജറാത്തിൽ നിന്നും അമ്മയുടെ സഹായത്തോടെ മൂന്ന് പേർ പെൺകുട്ടിയെ ബലത്സം​ഗം ചെയ്തു എന്ന വാർത്തകൾ വരുന്നത്.

സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഭൂട്ടിയ ​ഗ്രാമത്തിലെ വൻജനരോക്ഷമാണ് ഉണ്ടായിരിക്കുന്നത്. ബലാത്സം​ഗത്തിന് കൂട്ട് നിന്ന അമ്മയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP