Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രക്കിംഗിനെത്തിയ മലയാളി യുവതി ക്രൂരമായി കൊല്ലപ്പെട്ടത് കാട്ടാനായുടെ ആക്രമണത്തിൽ; ഭുവനേശ്വരി ഭർത്താവിനും കൂട്ടുകാർക്കുമൊപ്പം വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നത് മുൻകൂർ അനുമതി ഇല്ലാതെയെന്ന് വനംവകുപ്പും

ട്രക്കിംഗിനെത്തിയ മലയാളി യുവതി ക്രൂരമായി കൊല്ലപ്പെട്ടത് കാട്ടാനായുടെ ആക്രമണത്തിൽ; ഭുവനേശ്വരി ഭർത്താവിനും കൂട്ടുകാർക്കുമൊപ്പം വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നത് മുൻകൂർ അനുമതി ഇല്ലാതെയെന്ന് വനംവകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: ട്രക്കിംഗിന് പോയ പോയ മലയാളി യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. മേട്ടുപ്പാളയത്തിന് സമീപം പെരിനായ്ക്കൻ പാളയം വന്യജീവി സങ്കേതത്തിൽ വച്ചാണ് യുവതി കൊല്ലപ്പെട്ടത്. കോയമ്പത്തൂർ മാനഗറിൽ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി ആണ് മരിച്ചത്. ബിസിനസുകാരനാണ് പ്രശാന്ത്. പ്രശാന്തും ഭാര്യയും സുഹൃത്തുക്കളും കൂടിയാണ് ഇവിടെ ട്രക്കിംഗിനെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെണ് അപകടം ഉണ്ടായത്. വനം വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് സംഘം വനത്തിലേക്ക് എത്തിയത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഭുവനേശ്വരിയും ഭർത്താവ് പ്രശാന്തുമടക്കം ഒൻപത് സുഹൃത്തുക്കളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ട്രക്കിംഗിനായി ഇന്ന് വെളുപ്പിനെയാണ് സംഘം പെരിനായ്ക്കൻ പാളയത്തെത്തിയത്. വന്യജീവി സങ്കേതത്തിലെ പാലമലയിൽ നിന്ന് വനത്തിനുള്ളിലേക്ക് ട്രക്കിംങ് നടത്തുമ്പോഴാണ് അപകടം നടന്നത്. ദമ്പതിമാർ കാറിലും സുഹൃത്തുക്കൾ മറ്റൊരു വാഹനത്തിലും പാലമലയിലെത്തിയ ശേഷം വനത്തിനുള്ളിലേക്കുള്ള യാത്രക്കിടെയാണ് സംഘം ആനയുടെ മുന്നിൽ പെട്ടത്. ആനയുടെ മുന്നിൽ പെ്ട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ സംഘം പകച്ചു. തുടർന്ന് പല ഭാഗത്തേക്കായി ഓടി മാറിയെങ്കിലും യുവതി ആനയുടെ പിടിയിലാകുകയായിരുന്നു.

ആനയെ കണ്ടതോടെ സംഘം ചിതറി ഓടി. പക്ഷേ, അതിനിടയിൽ ഭുവനേശ്വരി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. യുവതിയെ ആന ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ ഭുവനേശ്വരി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് വിവരം. ഭാര്യയെ കാട്ടാന ആക്രമിച്ച വിവരം ഭർത്താവും സുഹൃത്തുക്കളും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അതേസമയം വനം വകുപ്പിന്റെ മുൻകൂർ അനുമതി ഇല്ലാതെയാണ് സംഘം വനത്തിനുള്ളിൽ ട്രക്കിങ് നടത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ വ്യക്തമാക്കി. 

കഴിഞ്ഞ 15 വർഷമായി കോയമ്പത്തൂർ ശങ്കര കണ്ണാശുപത്രിയിലെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയാണ് ഭുവനേശ്വരി. നവനീത്, നവ്യ എന്നിവരാണ് മക്കൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP