Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സർക്കാർ അനുവദിച്ചാൽ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭ്യമാക്കും' ! ; ഇന്ധനവില കുറയ്ക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാരിന് വലിയ വില നൽകേണ്ടി വരും; പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്നത് ഞങ്ങളുടെ മൗലിക അവകാശമാമെന്ന് തുറന്നടിച്ച് യോഗാ ഗുരു ബാബാ രാംദേവ്

'സർക്കാർ അനുവദിച്ചാൽ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭ്യമാക്കും' ! ; ഇന്ധനവില കുറയ്ക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാരിന് വലിയ വില നൽകേണ്ടി വരും;  പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്നത് ഞങ്ങളുടെ മൗലിക അവകാശമാമെന്ന് തുറന്നടിച്ച് യോഗാ ഗുരു ബാബാ രാംദേവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ധനവില വർധനവിൽ രാജ്യം മുഴുവനും പ്രതിഷേധം ശക്തമായിരിക്കേ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് യോഗാ ഗുരു ബാബാ രാംദേവ്. രാജ്യത്ത് ഇന്ധനവില കുറച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കായി 2015ൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബാബാ രാംദേവ് സജീവമായി പങ്കെടുത്തിരുന്നു. വരുന്ന തിരഞ്ഞെടുപ്പിലും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് ഞാൻ എന്തിന് പ്രചാരണം നടത്തണം എന്നായിരുന്നു രാംദേവിന്റെ പ്രതികരണം.

താൻ രാഷ്ട്രീയത്തിൽ നിന്ന് സ്വമേധയാ വിട്ടുനിൽക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സമദൂരമാണ് പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി മോദിയെ വിമർശിക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശമാണ്. മോദി നല്ല പ്രവർത്തനങ്ങൾ നടത്തിയിട്ടേ ഇല്ലെന്ന് പറയുന്നില്ല, ക്ലീൻ ഇന്ത്യാ മിഷനൊക്കെ അത്തരത്തിലുള്ളതാണെന്ന് ബാബാ രാംദേവ് പറഞ്ഞു. ഇന്ധനവിലയെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതഞ്ജലി കമ്പനി കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് സർക്കാർ അനുവദിക്കുകയും നികുതിയിൽ ഇളവ് നൽകുകയും ചെയ്താൽ ഇപ്പോഴത്തേതിന്റെ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭ്യമാക്കുമെന്ന് ബാബാ രാംദേവ് പറഞ്ഞു. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രാംദേവിനെ ഹരിയാനയുടെ ബ്രാൻഡ് അംബാസിഡർ ആക്കുകയും ക്യാബിനെറ്റ് റാങ്ക് നൽകുകയും ചെയ്തിരുന്നു. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച കാർ അടക്കമുള്ള സൗകര്യങ്ങളും അദ്ദേഹത്തിന് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP