Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമതക്ക് താക്കീതുമായി ബിജെപി; അക്രമ സംഭവങ്ങൾ തുടർന്നാൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടേണ്ടി വരുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി; പൗരത്വഭേദഗതി നിയമത്തിന്റെപേരിൽ ബംഗാളിൽ രാഷട്രീയ പോര്

മമതക്ക് താക്കീതുമായി ബിജെപി; അക്രമ സംഭവങ്ങൾ തുടർന്നാൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടേണ്ടി വരുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി; പൗരത്വഭേദഗതി നിയമത്തിന്റെപേരിൽ ബംഗാളിൽ രാഷട്രീയ പോര്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ദേശീയ പൗരത്വനിയമ ഭേദഗതിയെത്തുടർന്ന് പശ്ചിമബംഗാളിൽ അക്രമ സംഭവങ്ങൾ തുടരുകയാണ്. പ്രക്ഷോഭകാരികൾ അഞ്ച് ട്രെയിനുകൾ തീവയ്ക്കുകയും ബസുകൾ തകർക്കുകയും ചെയ്തിരുന്നു. ഇതിനിടെ അക്രമ സംഭവങ്ങൾ തുടർന്നാൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടേണ്ടി വരുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ വ്യക്തമാക്കി.

ബംഗ്ലാദേശിൽനിന്ന് നുഴഞ്ഞുകയറിയവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥിതിഗതികൾ ഇത്തരത്തിൽഎത്തിയതിന് പിന്നിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രീണന നയങ്ങളാണ്. അക്രമം വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ മമത ബാനർജി സ്വീകരിക്കുന്നില്ല.രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ ബിജെപി അനുകൂലിക്കുന്നില്ല. എന്നാൽ മറ്റൊരു മാർഗവും ഇല്ലെങ്കിൽ അത് ഏർപ്പെടുത്താൻ ബിജെപിക്ക് ആവശ്യപ്പെടേണ്ടിവരും.

അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാത്ത മമത അക്രമം പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടെയുള്ള സമാധാനം ആഗ്രഹിക്കുന്ന മുസ്ലിം വിഭാഗങ്ങളല്ല അക്രമം നടത്തുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം നുഴഞ്ഞു കയറ്റക്കാരാണ് ഇവയ്‌ക്കെല്ലാം പിന്നിൽ. അക്രമം നടത്തരുതെന്നും പൊതുമുതൽ നശിപ്പിക്കരുതെന്നുമുള്ള മമതയുടെ പ്രസ്താവന പതിവ് പല്ലവി മാത്രമാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP