Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചരിത്രത്തിലെ ഏറ്റവും വലിയ കരാർ സ്വന്തമാക്കി വിപ്രോ; 10,650 കോടിയുടെ കരാർ നൽകിയത് അമേരിക്കൻ കമ്പനിയായ അലൈറ്റ് സൊലൂഷ്യൻസ് ; വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും വൻ വളർച്ച; 117 മില്യൺ ഡോളറിന് അലൈറ്റിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളും വിപ്രോയ്ക്കു സ്വന്തം

ചരിത്രത്തിലെ ഏറ്റവും വലിയ കരാർ സ്വന്തമാക്കി വിപ്രോ; 10,650 കോടിയുടെ കരാർ നൽകിയത് അമേരിക്കൻ കമ്പനിയായ അലൈറ്റ് സൊലൂഷ്യൻസ് ; വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും വൻ വളർച്ച; 117 മില്യൺ ഡോളറിന് അലൈറ്റിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളും വിപ്രോയ്ക്കു സ്വന്തം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ വിപ്രോ വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്കൻ കമ്പനിയായ അലൈറ്റ് സെലൂഷ്യൻസ് എൽഎൽസി എന്ന കമ്പനിയുമായി 1.5 ബില്യൺ ഡോളറിന്റെ (10,650 കോടിയിലധികം രൂപ) കരാറാണ് വിപ്രോ ഒപ്പിട്ടിരിക്കുന്നത്. 117 മില്യൻ ഡോളറിന് അലൈറ്റ് സൊല്യൂഷന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ സ്വന്തമാക്കുമെന്നു വിപ്രോ കഴിഞ്ഞ ജൂലൈയിൽ അറിയിച്ചിരുന്നു.

സെപ്റ്റംബറോടെ കരാർ പൂർത്തിയാകുമെന്നാണു വിവരം. വിപ്രോയുടെ ഓഹരികളുടെ മൂല്യത്തിലും മികച്ച വളർച്ച ഉണ്ടായിട്ടുണ്ട്.വിപ്രോ ഗ്രൂപ്പ് ചെയർമാൻ അസിം പ്രേംജിയുടെ മൂത്തമകൻ റിഷാദിന് പിന്നാലെ ഇളയ മകൻ താരിഖും ബിസിനസിലേക്ക് ഇറങ്ങുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഗ്രൂപ്പിന് കീഴിലുള്ള ഐടി ഇതര കമ്പനിയായ വിപ്രോ എന്റർപ്രൈസസിന്റെ ഡയറക്ടറായി താരിഖ് നിയമിതനായി.

സന്തൂർ സോപ്പുകൾ ഉൾപ്പെടെയുള്ള ഉപഭോക്തൃ ഉത്പന്നങ്ങൾ, ലൈറ്റുകൾ എന്നിവയാണ് വിപ്രോ എന്റർപ്രൈസസിന് കീഴിലുള്ളത്. 8,248 കോടി രൂപ വിറ്റുവരവുള്ള വിപ്രോ എന്റർപ്രൈസസ് 2016-17 സാമ്പത്തികവർഷം 949.3 കോടി രൂപ അറ്റാദായം നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP