Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹിയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ ബലമായി വലിച്ചിറക്കി ബലാത്സംഗം ചെയ്തു; അഞ്ച് പേർ അറസ്റ്റിൽ

ഡൽഹിയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ ബലമായി വലിച്ചിറക്കി ബലാത്സംഗം ചെയ്തു; അഞ്ച് പേർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്കെതിരെ അതിക്രമം. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു,. സൗത്ത് ഡൽഹിയിലാണ് സംഭവം. 25 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. ഇന്നലെ രാത്രി വീട്ടിലേക്ക് പോകുംവഴി പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളായ അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തംനഗറിൽ നിന്നു ഡിഫൻസ് കോളനിയിലേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന യുവതിയെ കാറിലെത്തിയ നാലു പേർ ഓട്ടോയിൽ നിന്നു ബലമായി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ദക്ഷിണപുരിയിലെ ആളൊഴിഞ്ഞ പ്രദേശത്തുകൊണ്ടു പോയി. അവിടെ നിന്നു മറ്റൊരാൾ കൂടി നാലംഗസംഘത്തിനൊപ്പം ചേർന്ന് യുവതി ഉപേക്ഷിക്കുകയായിരുന്നു.

ഓട്ടോ െ്രെഡവറുടെയും പെൺകുട്ടിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചു പേരെയും അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP