Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീപ്പയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയത് യുവതിയുടേയും രണ്ട് കുരുന്നുകളുടേയും തലയില്ലാത്ത മൃതദ്ദേഹം; സംഭവം ഹരിയാനയിലെ ബിവാനി ജില്ലയിൽ; യുവതിക്ക് 32 വയസും കുട്ടികൾക്ക് രണ്ട് വയസും പ്രായം വരുമെന്ന് നിഗമനം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വീപ്പയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയത് യുവതിയുടേയും രണ്ട് കുരുന്നുകളുടേയും തലയില്ലാത്ത മൃതദ്ദേഹം; സംഭവം ഹരിയാനയിലെ ബിവാനി ജില്ലയിൽ; യുവതിക്ക് 32 വയസും കുട്ടികൾക്ക് രണ്ട് വയസും പ്രായം വരുമെന്ന് നിഗമനം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബിവാനി: വീപ്പയ്ക്കുള്ളിൽ നിന്നും യുവതിയുടേയും രണ്ട് കുഞ്ഞുങ്ങളുടേയും തലയില്ലാത്ത മൃതദ്ദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഹരിയാനാ നിവാസികൾ. ബിവാനി ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. 32 വയസുള്ള യുവതിയും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുമാണ് മരിച്ചത് എന്നാണ് നിഗമനം.

തലയില്ലാത്ത നിലയിൽ മൃതദ്ദേഹം ലഭിച്ചതിനാൽ അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ശിരസ് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മറ്റ് ശരീര ഭാഗങ്ങളിൽ പരുക്കേറ്റിട്ടുണ്ടെന്നല്ലാതെ മുറിച്ചു മാറ്റിയിട്ടില്ലെന്നാണ് സൂചന. ഭിവാനി ജില്ലയിലെ ഖാരക്ക് ഗ്രാമത്തിലെ റോഹ്ത്തക് ഭിവാനി റോഡിൽ ഒരു വീപ്പയ്ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും, അവിടെ നിന്ന് കാണാതായവർക്ക് മൃതദേഹവുമായി സാദൃശ്യമുണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ് മോർട്ടത്തിന് അയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP