Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെറ്റമ്മയ്ക്ക് കുഞ്ഞിനെ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ? വേദന പടർത്തി ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ; മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസെടുത്തു വനിതാ കമ്മീൻ

പെറ്റമ്മയ്ക്ക് കുഞ്ഞിനെ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ? വേദന പടർത്തി ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ; മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസെടുത്തു വനിതാ കമ്മീൻ

ന്യൂഡൽഹി: പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കുഞ്ഞിനെ അമ്മ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന സിസടിവി ദൃശ്യങ്ങൾ അച്ഛന്റെ അമ്മയാണ് പുറത്തുവിട്ടത്. പെറ്റമ്മയ്ക്ക് കുഞ്ഞിനെ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ? എന്നാണ് എല്ലാവരും ചോദിക്കുന്നത്.

എന്തായാലും സംഗതി പുറത്തായതോടെ ഡൽഹി വനിതാ കമ്മീഷന് ലഭിച്ച പരാതി പ്രകാരം പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷൻ ചെയർപഴ്‌സൺ സ്വാതി മാലിവാൾ പറഞ്ഞത്.

കുട്ടിയുടെ അമ്മ ഇപ്പോൾ ഒളിവിലാണ്. കുട്ടിയെ ഇവർ മർദ്ദിക്കുന്നതായി സംശയം തോന്നിയ ഭർതൃമാതാവാണ് വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഈ ദൃശ്യങ്ങളുമായാണ് ഇവർ വനിതാ കമ്മീഷനും പൊലീസിനും പരാതിക്കൊപ്പം നൽകുകയായിരുന്നു.

അസഹ്യമായ മർദ്ദനമാണ് കുട്ടിക്ക് നേരിടേണ്ടിവന്നത്. 1 മിനുട്ട് 17 സെക്കന്റ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യുവതിയുടെ മാനസിക പ്രശ്‌നങ്ങളായിരിക്കാം ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം. എന്നാണ് എല്ലാവരും പറയുന്നത്. ദൃശ്യങ്ങൾ വദന പടർത്തുന്നതാണ്.

യുവതി ഈ കുട്ടിയെ മാത്രമല്ല, അവരുടെ മറ്റു രണ്ടു കുട്ടികളേയും ഭർത്താവിനെ പോലും മർദ്ദിക്കാറുണ്ടെന്ന് ഇവരുടെ ഭർതൃസഹോദരിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശിശുക്ഷേമ സമിതിക്കു മുമ്പാകെയും കുട്ടിയെ ഹാജരാക്കിയിരുന്നു. കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഭർതൃമാതാവിനു കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP