Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിശുസംരക്ഷണ കേന്ദ്രത്തിൽ വനിതാ ഉദ്യോഗസ്ഥയെ കൂട്ടം ചേർന്ന് മർദ്ദിച്ചത് കുട്ടികൾ; ആക്രമണം റായ്ബറേലി ഗാന്ധിസേവ നികേതനിൽ; മുമ്പ് വിദ്യാർത്ഥികൾ തന്നെ ശുചിമുറിയിൽ പൂട്ടിയിട്ടിരുന്നതായും മമ്ത ദുബെ; കസേര കൊണ്ട് ഉദ്യോഗസ്ഥയെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തം

ശിശുസംരക്ഷണ കേന്ദ്രത്തിൽ വനിതാ ഉദ്യോഗസ്ഥയെ കൂട്ടം ചേർന്ന് മർദ്ദിച്ചത് കുട്ടികൾ; ആക്രമണം റായ്ബറേലി ഗാന്ധിസേവ നികേതനിൽ; മുമ്പ് വിദ്യാർത്ഥികൾ തന്നെ ശുചിമുറിയിൽ പൂട്ടിയിട്ടിരുന്നതായും മമ്ത ദുബെ; കസേര കൊണ്ട് ഉദ്യോഗസ്ഥയെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തം

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ഉത്തർപ്രദേശിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ കുട്ടികളുടെ ആക്രമണം. റായ്ബറേലി ഗാന്ധിസേവ നികേതിനാലാണ് ചൈൽഡ് വെൽഫയർ ഓഫീസറായ മമ്ത ദുബെ ആക്രമിക്കപ്പെട്ടത്. ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ഉദ്യോഗസ്ഥയുടെ ബാഗ് തട്ടിപ്പറിച്ചെറിയുന്നതും ഉദ്യോഗസ്ഥയെ ശാരീരികമായി മർദ്ദിക്കുന്നതുമാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികൾ തന്നെ ശുചിമുറിയിൽ പൂട്ടിയിട്ടിരുന്നതായും മമ്ത ദുബെ പറഞ്ഞു. ഈസംഭവത്തിന് ശേഷം രണ്ടുദിവസം കഴിഞ്ഞാണ് വീണ്ടും ഗാന്ധിസേവ നികേതനിലെത്തിയത്.

ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്നും കസേര ഉപയോഗിച്ച് അടിച്ചെന്നും മമ്ത പറഞ്ഞു. വിദ്യാർത്ഥികളിലൊരാൾ കസേര കൊണ്ട് ഉദ്യോഗസ്ഥയെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.അതേസമയം, വിദ്യാർത്ഥികളെ അനാഥരെന്ന് വിളിച്ചതാണ് കുട്ടികൾ അക്രമാസക്തരാകാൻ കാരണമായതെന്ന് ഗാന്ധിസേവ നികേതൻ മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ മാനേജറാണ് തന്നെ ആക്രമിക്കാൻ കുട്ടികളെ പ്രേരിപ്പിച്ചതെന്നും മാനേജറുമായി നേരത്തെ തർക്കങ്ങളുണ്ടായിരുന്നുവെന്നും മമ്ത ദുബൈയും പ്രതികരിച്ചു. നേരത്തെ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടാണ് വീണ്ടും നിയമനം നൽകിയത്. എന്നാൽ അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് സ്ഥലംമാറി പോയതോടെ മാനേജർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും മമ്ത കൂട്ടിച്ചേർത്തു. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP