Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ത്രീധന തുക കുറഞ്ഞുപോയതിന് ഭർത്താവും വീട്ടുകാരും യുവതിയെ കുടിപ്പിച്ചത് ആസിഡ്; വിവരമറിഞ്ഞെത്തിയ അച്ഛനും സഹോദരനും യശോദ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പണത്തോടുള്ള ആർത്തിയിൽ ഇല്ലാതാക്കിയത് 21കാരിയുടെ ജീവൻ

സ്ത്രീധന തുക കുറഞ്ഞുപോയതിന് ഭർത്താവും വീട്ടുകാരും യുവതിയെ കുടിപ്പിച്ചത് ആസിഡ്; വിവരമറിഞ്ഞെത്തിയ അച്ഛനും സഹോദരനും യശോദ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പണത്തോടുള്ള ആർത്തിയിൽ ഇല്ലാതാക്കിയത് 21കാരിയുടെ ജീവൻ

മറുനാടൻ മലയാളി ബ്യൂറോ

ബറേലി: സ്ത്രീധനത്തുക കുറഞ്ഞുപോയതിന്റെ പേരിൽ ഭർത്താവും അമ്മയും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയത് ആസിഡ് കുടിപ്പിച്ച്. ഉത്തർപ്രദേശിലെ ബദേഹിയിൽ ചൊവ്വാഴ്ച രാവിലെയാണ് 21 കാരിയായ യശോദ ദേവിയെ ഭർതൃവീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവർ ആവശ്യപ്പെട്ട സ്ത്രീധനത്തുക നൽകാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഭർതൃമാതാവ് യശോദയുടെ വായിൽ ആസിഡ് ഒഴിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ യുവതിയുടെ അച്ഛനും സഹോദരനും യശോദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്‌ച്ച രാവിലെയാണ് യശോദ ദേവി തന്റെ വീട്ടിലേക്ക് ഫോൺ ചെയ്യുന്നത്. ഭർത്താവും അമ്മയും ചേർന്ന് തന്നെ എന്തോ ദ്രാവകം കുടിക്കാൻ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യശോദ ദേവി രാവിലെ തന്നെ വിളിച്ച് പറഞ്ഞിരുന്നതായി പിതാവ് ഗിരീഷ് ശർമ പറഞ്ഞു. ശർമ്മ ഉടൻ തന്നെ ബഹേദി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹവും മകൻ മനീഷും യശോദയുടെ ഭർതൃവീട്ടിലെത്തി. എന്നാൽ അവിടെയെത്തിയപ്പോൾ മകൾ നിലത്ത് കിടക്കുന്നതാണ് കണ്ടതെന്നും ഭർത്താവിനെയും ഭർതൃവീട്ടുകാരെയും അവിടെ കാണാനുണ്ടായിരുന്നില്ലെന്നും ശർമ്മ പറഞ്ഞു. ശർമ ഉടൻ തന്നെ യശോദയെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. എന്നാൽ ആസിഡ് ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ അവളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു. ജില്ലാ ആശുപത്രിയിലെത്തുമ്പോഴേക്കും യശോദയുടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

2018 ഫെബ്രുവരി 17 നായിരുന്നു യശോദയുടെ വിവാഹം, വിവാഹശേഷം സ്ത്രീധന പ്രശ്നത്തെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നിരുന്നുവെന്നും ഭർത്താവ് ഓംകാറും അമ്മയും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചതിനെ തുടർന്ന് സ്ത്രീധന നിരോധന നിയമപ്രകാരം യശോദ പരാതി നൽകിയിരുന്നു. കേസ് കോടതിയിലെത്തിയതോടെ ഭർത്താവ് ഓംകാർ യശോദയെ വീട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറായി. പക്ഷേ, അയാൾ ഭാര്യയെ നിരന്തരം അടിക്കാറുണ്ടായിരുന്നു എന്നും യശോദയുടെ സഹോദരൻ പറയുന്നു.

ഇത് സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ മരണമാണ്.സംഭവത്തിനുശേഷം ഭർത്താവും അമ്മയും ഒളിവിലാണ്. മരണപ്പെട്ടയാളുടെ കുടുംബത്തിൽ നിന്ന് രേഖാമൂലം പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യും. മരണാനന്തര ചടങ്ങുകൾ പൂർത്തിയായാൽ ഉടൻ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ വീട്ടുകാരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP