Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലേബർ റൂമിൽ കിടക്കയില്ല! ആശുപത്രി കാവാടത്തിൽ യുവതിയുടെ ദാരുണ പ്രസവം; നടുക്കുന്ന സംഭവം യുപിയിലെ ഫറൂഖാബാദിലെ റാം മനോഹർ ലോഹ്യ സർക്കാർ ആശുപത്രിയിൽ; ആരും തിരിഞ്ഞു നോക്കാനില്ലാതെ അമ്മയും കുഞ്ഞും കവാടത്തിൽ കിടന്നിരുന്നത് രക്തത്തിൽ കുളിച്ച്; ഞെട്ടിക്കുന്ന വീഡിയോ

ലേബർ റൂമിൽ കിടക്കയില്ല! ആശുപത്രി കാവാടത്തിൽ യുവതിയുടെ ദാരുണ പ്രസവം; നടുക്കുന്ന സംഭവം യുപിയിലെ ഫറൂഖാബാദിലെ റാം മനോഹർ ലോഹ്യ സർക്കാർ ആശുപത്രിയിൽ; ആരും തിരിഞ്ഞു നോക്കാനില്ലാതെ അമ്മയും കുഞ്ഞും കവാടത്തിൽ കിടന്നിരുന്നത് രക്തത്തിൽ കുളിച്ച്; ഞെട്ടിക്കുന്ന വീഡിയോ

മറുനാടൻ ഡെസ്‌ക്‌

ഫറൂഖാബാദ്: ലേബർ റൂമിൽ കിടക്കയില്ലാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രി കവാടത്തിൽ പ്രസവിച്ചു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലെ റാം മനോഹർ ലോഹ്യ സർക്കാർ ആശുപത്രിയിലാണ് സംഭവം. പ്രസവശേഷമാണ് യുവതിയെയും കുഞ്ഞിനെയും ലേബർ റൂമിലേക്ക് മാറ്റിയത്. രക്തത്തിൽ കുളിച്ച നിലയിലാണ് അമ്മയും കുഞ്ഞും കവാടത്തിൽ കിടന്നിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഒരു കീറ് ചുവന്ന തുണിയിലാണ് കുഞ്ഞു പിറന്നുവീണതെന്നും പിന്നീട് യുവതിയുടെ ബന്ധുക്കൾ എത്തിയാണ് കുട്ടിയെ സുരക്ഷിതയാക്കിയതെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആശുപത്രിയിൽ എത്തിയ ആരോ പകർത്തിയ വിഷ്വൽ പ്രദേശത്തെ മാധ്യമ പ്രവർത്തകന് പങ്കുവച്ച ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. യുവതിയുടെ പ്രസവ ശേഷമാണ് ഡോക്ടർമാരെത്തി യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയതെന്നുമാണ് പുറത്തുവരുന്നു വിവരം.

സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോണിക്ക റാണി പറഞ്ഞു. ഇതേ ആശുപത്രിയിലാണ് 2017ൽ ഓക്‌സിജന്റെ ലഭ്യതയില്ലാത്തതിനാൽ ഒരു മാസത്തിനിടയ്ക്ക് 47 നവജാത ശിശുക്കൾ മരിച്ചത്. ഇത് രാജ്യത്ത് വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP