Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ സിനിമ സ്റ്റൈലിൽ ജമൈക്കൻ സ്വദേശിനിയുടെ കൊക്കെൻ കടത്ത്; നർക്കോട്ടിക് വിഭാഗം പിടികൂടിയത് നാലു കോടി രൂപ വിലയുള്ള കൊക്കെയിൻ; 900 ഗ്രാം കൊളംബിയൻ കൊക്കെയിൻ യുവതി കടത്തിയത് 74 കാപ്‌സ്യൂളുകളായി വിഴുങ്ങി; യുവതിക്കൊപ്പം രണ്ടു നൈജീരിയക്കാരും പിടിയിൽ  

ഡൽഹിയിൽ സിനിമ സ്റ്റൈലിൽ ജമൈക്കൻ സ്വദേശിനിയുടെ കൊക്കെൻ കടത്ത്; നർക്കോട്ടിക് വിഭാഗം പിടികൂടിയത് നാലു കോടി രൂപ വിലയുള്ള കൊക്കെയിൻ; 900 ഗ്രാം കൊളംബിയൻ കൊക്കെയിൻ യുവതി കടത്തിയത് 74 കാപ്‌സ്യൂളുകളായി വിഴുങ്ങി; യുവതിക്കൊപ്പം രണ്ടു നൈജീരിയക്കാരും പിടിയിൽ   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വൻ കൊക്കയിൻ വേട്ട. യുവതിയിൽ നിന്ന് നാല് കോടി രൂപ വിലയുള്ള കൊക്കെയിൻ നാർക്കോട്ടിക് വിഭാഗം പിടികൂടി. സാവോ പോളോയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ യുവതിയിൽ നിന്നാണ് കൊക്കയിൻ പിടികൂടിയത്. തമിഴിൽ സൂര്യ അഭിനയിച്ച ചിത്രം അയണിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കാപ്‌സ്യൂളുകളാക്കി വിഴുങ്ങിയാണ് യുവതി കൊക്കയിൻ കടത്താൻ ശ്രമിച്ചത്.

74 കാപ്‌സ്യൂളുകളായി വിഴുങ്ങിയാണ് യുവതി 900 ഗ്രാം കൊളംബിയൻ കൊക്കെയിൻ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കടത്താൻ ശ്രമിച്ച യുവതി ജമൈക്കൻ സ്വദേശിനിയാണ്. വിപണിയിൽ ഏറ്റവും വിലക്കൂടുതലുള്ള ലഹരിമരുന്നാണ് കൊക്കെയിൻ.

ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കായാണ് കൊക്കെയിൻ എത്തിച്ചതെന്നാണ് വിവരം. ഡിസംബർ ആറിന് നാർക്കോട്ടിക് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. പരിശോധനകളും കർശനമാക്കി. നേരത്തെ ലഭിച്ച വിവര പ്രകാരം നാർകോട്ടിക് വിഭാഗം യുവതിയെ തിരിച്ചറിഞ്ഞ് ബാഗുകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ച് എക്‌സറേ എടുത്തു. എക്‌സറേയിൽ സംശയാസ്പദമായി ചിലത് കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ വയറ് വാഷ് ചെയ്യാനുള്ള മരുന്ന് നൽകി കൊക്കെയിൻ പുറത്തെടുക്കുകയായിരുന്നു. ഇതോടെ കപ്‌സ്യൂളിൽ കൊക്കെയിനാണെന്ന് യുവതി സമ്മതിച്ചു. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് നൈജീരിയക്കാരും അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP