Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജമ്മുവിൽ വനിതാ പൊലീസ് ഓഫീസറെ വീട്ടിനുമുന്നിൽ വച്ച് ഭീകരർ കൊലപ്പെടുത്തി; മരണപ്പെട്ടത് സ്‌പെഷ്യൽ പൊലീസ് ഓഫീസർ ഖുശ്‌ബു ജാൻ; ശക്തമായി തിരിച്ചടിക്കാൻ ഭീകരർക്കായി തിരച്ചിൽ തുടങ്ങി പ്രദേശം വളഞ്ഞ് കരസേനയും സിആർപിഎഫും

ജമ്മുവിൽ വനിതാ പൊലീസ് ഓഫീസറെ വീട്ടിനുമുന്നിൽ വച്ച് ഭീകരർ കൊലപ്പെടുത്തി; മരണപ്പെട്ടത് സ്‌പെഷ്യൽ പൊലീസ് ഓഫീസർ ഖുശ്‌ബു ജാൻ; ശക്തമായി തിരിച്ചടിക്കാൻ ഭീകരർക്കായി തിരച്ചിൽ തുടങ്ങി പ്രദേശം വളഞ്ഞ് കരസേനയും സിആർപിഎഫും

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ വീട്ടിന് മുന്നിൽ വച്ച് വനിതാ പൊലീസ് ഓഫീസറെ വെടിവച്ചുകൊന്നു. കാശ്മീർ മേഖലയിൽ ഭീകരർക്ക് എതിരെ ശക്തമായ നടപടികളുമായി സൈന്യവും സിആർപിഎഫും മുന്നോട്ടുനീങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം സമാനമായ രീതിയിൽ മറ്റൊരു പൊലീസ് ഓഫീസറും കാശ്മീരിൽ കൊല്ലപ്പെട്ടിരുന്നു.

ഇന്നത്തെ സംഭവത്തിൽ സ്‌പെഷൽ പൊലീസ് ഓഫിസർ ഖുശ്‌ബു ജാനാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ വെഹിൽ ഏരിയയിലെ ഗ്രാമത്തിലുള്ള ഖുശ്‌ബുവിന്റെ വീടിനു മുൻപിലാണ് ഭീകരർ വെടിയുതിർത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഭീകരരുടെ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും ഖുശ്‌ബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സിആർപിഎഫും സൈന്യവും ചേർന്ന് പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി.

ആർമിയും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സിആർപിഎഫും സംയുക്തമായി പ്രദേശം വളഞ്ഞിരിക്കുകയാണ്. പൂഞ്ച് മേഖലയിൽ പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. പുൽവാമയിൽ ഭീകരാക്രമണത്തിൽ ഇന്ത്യൻ ജവന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീരിൽ ഭീകരർക്കെതിരെ ഇന്ത്യൻ സേനയും പൊലീസും നടപടികൾ ശക്തമാക്കിയിരുന്നു. ഇത്തരമൊരു ഓപ്പറേഷന്റെ ഭാഗമായി നിരവധി തീവ്രവാദികളെ കഴിഞ്ഞദിവസം സേന ഇല്ലാതാക്കിയിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിലാണ് ഇപ്പോൾ സേനാംഗങ്ങൾക്ക് നേരെ തീവ്രവാദികൾ ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP