Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി; മൂന്നു തവണ മുദ്രാവാക്യം വിളിച്ച പെൺകുട്ടിയുടെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി സംഘാടകർ; പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് രാജ്യദ്രോഹ കുറ്റം ചുമത്തി

അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി; മൂന്നു തവണ മുദ്രാവാക്യം വിളിച്ച പെൺകുട്ടിയുടെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി സംഘാടകർ; പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് രാജ്യദ്രോഹ കുറ്റം ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: എഐഎംഐഎം നേതാവും എംപിയുമായ അസദുദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി. ബെംഗളുരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പെൺകുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു ഫ്രീഡം പാർക്കിലായിരുന്നു പരിപാടി. എഐഎംഐഎം നേതാവും എംപിയുമായ അസദുദീൻ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിയെ ഒവൈസി അടക്കമുള്ളവർ തിരുത്താൻ ശ്രമിക്കുകയും അവരുടെ കൈയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു.

യുവതിക്കെതിരെ പൊലീസ് രാജ്യദ്രോഹ കേസെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തശേഷം അവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാൻ സിന്ദാബാദും ഹിന്ദുസ്ഥാൻ സിന്ദാബാദും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാനാണ് ശ്രമിച്ചതെന്നാണ് യുവതിയുടെ വാദം. ഇങ്ങനെയുള്ളവർ പരിപാടിയിൽ ഉണ്ടാവുമെന്ന് സംഘാടകർ പറഞ്ഞിരുന്നുവെങ്കിൽ താൻ വരില്ലായിരുന്നുവെന്ന് ഒവൈസി പിന്നീട് വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP