Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ മണിക്കൂറുകൾക്കിടെ വീണ്ടും ലൈംഗിക പീഡന വാർത്ത; ഓടുന്ന കാറിൽ യുവതിയെ പീഡനത്തിന് ഇരയാക്കിയതു നാലംഗ സംഘം

ഡൽഹിയിൽ മണിക്കൂറുകൾക്കിടെ വീണ്ടും ലൈംഗിക പീഡന വാർത്ത; ഓടുന്ന കാറിൽ യുവതിയെ പീഡനത്തിന് ഇരയാക്കിയതു നാലംഗ സംഘം

ന്യൂഡൽഹി: മണിക്കൂറുകളുടെ ഇടവേളയിൽ ഡൽഹിയിൽ വീണ്ടും പീഡനം. ജർമൻ യുവതി പീഡനത്തിന് ഇരയായതിന് പിന്നാൽ ഡൽഹിയിൽ ഓടുന്ന കാറിൽ യുവതി മാനഭംഗത്തിനിരയായി.

നാലംഗ സംഘമാണു യുവതിയെ പീഡനത്തിന് ഇരയാക്കിയത്. കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാറിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം വാങ്ങാനിറങ്ങിയ യുവതിയെ സംഘം കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് അവശനിലയിലായ യുവതിയെ സംഘം മധു വിഹാർ പ്രദേശത്ത് തള്ളി കടന്നുകളഞ്ഞു.

യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനവും പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP