കുറഞ്ഞ നിരക്കിൽ ഹോം ലോൺ തരാമെന്ന് പറഞ്ഞ് യുവതിയുമായി സൗഹൃദത്തിലായി; ജ്യൂസിൽ മയക്കുമരുന്ന് കലർത്തിയ ശേഷം ബിസിനസുകാരനും സുഹൃത്തുക്കളും ചേർന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി; യുവതിയുടെ കരച്ചിൽ കേട്ടതിന് പിന്നാലെ പൊലീസിൽ വിവരമറിയിച്ച് വഴിയാത്രക്കാരൻ
January 16, 2019 | 02:45 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: ഹോം ലോൺ തരാമെന്ന് പറഞ്ഞ് യുവതിയെ വശത്താക്കിയ ശേഷം ജ്യൂസിൽ മയക്കുമരുന്ന് നൽകി ക്രൂര ബലാത്സംഗം. ന്യൂഡൽഹിയിൽ നടന്ന സംഭവം കേട്ട് നടുങ്ങിയിരിക്കുകയാണ് ഏവരും. തിങ്കളാഴ്‌ച്ച രാത്രിയാണ് സംഭവം. യുവതി ഉറക്കെ കരഞ്ഞത് വഴിയാത്രക്കാരൻ കേട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഇയാൾ ഉടൻ തന്നെ സംഭവം പൊലീസിലറിയിക്കുകയും യുവതിയെ രക്ഷപെടുത്തുകയുമായിരുന്നു.
യുവതിയുടെ സുഹൃത്തിനെ സംഭവ സ്ഥലത്ത് നിന്നും പൊലീസ് പിടികൂടി. 30കാരനായ അമിത് ആണ് പിടിയിലായത്. അമിതിന്റെ സുഹൃത്തിനും സംഭവത്തിൽ വലിയ പങ്കാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ ബഗ്പത് നിവാസിയായ അമിത് ഒരു ബിസിനസ്സുകാരനാണ്. ഇരുവരുടെയും സുഹൃത്തായ മറ്റൊരാൾ മുഖേനയാണ് ഇവർ പരിചയപ്പെട്ടത്.
കുറഞ്ഞ പലിശ നിരക്കിൽ ഹോം ലോൺ തരാം എന്ന പേരിലാണ് യുവതിയുമായി ഇയാൾ സൗഹൃദത്തിലായത്. അമിത് യുവതിയെ വിളിച്ച് തിങ്കളാഴ്ച മീറ്റിങ് ഒരുക്കി. മീറ്റിങ്ങിന് മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അമിത് എത്തിയത്. തുടർന്ന് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് അമിത് യുവതിക്ക് നൽകി. ബോധരഹിതയായ യുവതിയെ അമിതും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി.
